KERALANEWSTop News

കോവിഡ് വാക്‌സിനേഷന്‍; വാക്‌സിനേഷനായുള്ള മാര്‍ഗരേഖ പുതുക്കി സര്‍ക്കാര്‍ ഉത്തരവ്: രണ്ടാം ഡോസിനായി കാത്തിരിക്കുന്നവര്‍ക്ക് മുന്‍ഗണന

തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷനായുള്ള മാര്‍ഗരേഖ പുതുക്കി ഉത്തരവിറക്കി സര്‍ക്കാര്‍. ആദ്യ ഡോസ് വാക്‌സീന്‍ സ്വീകരിച്ച് രണ്ടാം ഡോസിനായി കാത്തിരിക്കുന്നവര്‍ക്കാണ് പുതുക്കിയ മാര്‍ഗരേഖയില്‍ മുന്‍ഗണന നല്‍കിയുള്ളത്. ആദ്യ ഡോസ് എടുത്തു കാലാവധി പൂര്‍ത്തിയായവരുടെ പട്ടിക തയാറാക്കി ഇവര്‍ക്ക് ആദ്യം വാക്‌സിന്‍ നല്‍കണമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. കോവിഷില്‍ഡ് ആദ്യ ഡോസ് സ്വീകരിച്ച് 6-8 ആഴ്ച കഴിഞ്ഞവര്‍ക്കും കോവാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് 4-6 ആഴ്ച കഴിഞ്ഞവര്‍ക്കുമാകും മുന്‍ഗണന. സ്‌പോട് അലോട്‌മെന്റ് വഴിയാകും വാക്‌സിന്‍ നല്‍കുക.

പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക ക്യൂ ഉണ്ടാകുമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നുണ്ട്. ഇവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയ ശേഷമാകും ഓണ്‍ലൈന്‍ ബുക്ക് ചെയ്യാന്‍ ഇനി സ്ലോട്ട് നല്‍കുകയുള്ളൂവെന്നുമാണ് റിപ്പോര്‍ട്ട്. 18 മുതല്‍ 45 വയസ്സുവരെയുളളര്‍ക്ക് മെയ് ഒന്നുമുതല്‍ ആരംഭിക്കുന്ന മൂന്നാംഘട്ട വാക്സിനേഷന് വേണ്ടിയുളള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്നലെ ആരംഭിച്ചതിനു പിന്നാലെ കോവിന്‍ ആപ്പില്‍ ചില തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പിന്നീട് അതെല്ലാം പരിഹരിച്ചതായി ആരോഗ്യസേതു അധികൃതര്‍ ട്വീറ്റ് ചെയ്തിരുന്നു.

ആദ്യദിവസം തന്നെ 80 ലക്ഷത്തിനടുത്ത് ആളുകളാണ് വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്തത്. മെയ് ഒന്നുമുതലാണ് പതിനെട്ട് വയസ്സിനുമുകളിലുളള എല്ലാവര്‍ക്കും വാക്സിന്‍ വിതരണം ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ 45 വയസ്സിനുമുകളിലുളള എല്ലാവര്‍ക്കും സൗജന്യമായാണ് വാക്സിന്‍ വിതരണം നടത്തുന്നത്. ഇതിനു പിന്നാലെയാണ് കോവിഡ് വാക്‌സിനേഷനായുള്ള മാര്‍ഗരേഖ പുതുക്കി സര്‍ക്കാര്‍ ഉത്തരവിറക്കിരിക്കുന്നത്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close