INDIANEWSTrending

കോവിഡ് വാക്‌സിനേഷന്‍ സ്വന്തം ഇഷ്ടപ്രകാരം മാത്രം

ന്യുഡല്‍ഹി :രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ എടുക്കുന്നത് സംബന്ധിച്ച് ആളുകള്‍ക്ക് സ്വമേധയാ തീരുമാനമെടുക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്‌സീന്‍ സ്വീകരിക്കണമെന്നത് നിര്‍ബന്ധമാണോ, ആന്റിബോഡികള്‍ വികസിക്കാന്‍ എത്ര സമയമെടുക്കും, കോവിഡ് മുക്തര്‍ വാക്‌സീന്‍ സ്വീകരിക്കണോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.ഇന്ത്യയില്‍ നിര്‍മിക്കുന്ന വാക്‌സീന്‍ മറ്റു രാജ്യങ്ങള്‍ വികസിപ്പിച്ചെടുത്ത വാക്‌സീനുകള്‍ പോലെ ഫലപ്രദമാകുമെന്നും വാക്സീന്‍ പരീക്ഷണങ്ങള്‍ അന്തിമഘട്ടങ്ങളിലാണെന്നും കോവിഡ് മുക്തരായവരും വാക്‌സീന്‍ ഡോസ് പൂര്‍ണമായി സ്വീകരിക്കുന്നത് ഉചിതമെന്നും മന്ത്രാലയം വ്യക്തമാക്കി.

രണ്ടാമത്തെ ഡോസ് സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞാണ് വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ വികസിക്കുക.കോവിഡിനെതിരെ ശക്തമായ പ്രതിരോധശേഷി വികസിപ്പിക്കുന്നതിന് ഇതു സഹായിക്കും.ആറ് വാക്‌സീനുകളാണ് ഇന്ത്യയില്‍ വികസിപ്പിക്കുന്നത്. വാക്‌സീന്‍ സ്വീകരിക്കുമ്പോള്‍ പനി, വേദന തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം. അങ്ങനെയുണ്ടായാല്‍ അതിനുവേണ്ട ക്രമീകരണങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. വാക്‌സീനെടുക്കുന്നയാള്‍ക്ക് റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. റജിസ്‌ട്രേഷന് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. വാക്‌സീന്‍ എടുക്കാന്‍ അനുവദിച്ച സ്ഥലം, തീയതി, സമയം എന്നിവ മൊബൈലിലേക്ക് എസ്എംഎസ് വഴി അറിയിക്കും. വാക്‌സീന്‍ എടുത്ത ശേഷം ക്യുആര്‍ കോഡ് രീതിയില്‍ സര്‍ട്ടിഫിക്കറ്റ് വ്യക്തികളുടെ മൊബൈലിലേക്ക് അയച്ചു നല്‍കുകയാണ് ചെയ്യുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close