INDIANEWS

കോവിഡ് വാക്‌സിന്‍ അന്തിമ ഘട്ടത്തില്‍, ആദ്യ ബാച്ച് തിങ്കളാഴ്ച എത്തും

ദില്ലി: ഇന്ത്യയ്ക്കുള്ള കോവിഡ് വാക്സിന്റെ ആദ്യ ബാച്ച് തിങ്കളാഴ്ച്ച ദില്ലിയിലെത്തും. ഉപയോഗത്തിനുള്ള അനുമതി പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന. ആശുപത്രികളില്‍ വാക്സിന്‍ സൂക്ഷിക്കുന്നതിനായുള്ള സംവിധാനങ്ങളുടെ ഒരുക്കം അവസാന ഘട്ടത്തിലാണ്. കൊറോണ വൈറസിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ലാബുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കി.ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതായും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി.ജനുവരി ആദ്യം ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു. വാക്സിനെത്തിയാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രായമായവര്‍ക്കുമാകും ആദ്യ ഘട്ടത്തില്‍ നല്‍കുക.

ലോകത്ത് കോവിഡ് ബാധിതര്‍ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ ദിവസങ്ങളിലാണ് ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം ഒരുകോടി കവിഞ്ഞത്. പ്രതിദിനം രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ് .എന്നാല്‍ രാജ്യത്തെ കോവിഡ് ബാധിരുടെ എണ്ണം കുറഞ്ഞു വരുന്നതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വ്യോമ സേനയുടെ സഹായമടക്കം ഉപയോഗിച്ച് വലിയരീതിയിലുള്ള കോവിഡ് വാക്സിനേഷന്‍ രാജ്യത്ത് നടപ്പാക്കാനാണ് കേന്ദ്രം ഒരുങ്ങുന്നതെന്നാണ് സൂചനകള്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close