INDIANEWS

കോവിഡ് വാക്‌സിന്‍ ആദ്യമായി സ്വീകരിക്കാന്‍ ഇന്ത്യക്കാരനും

ലണ്ടന്‍ : കൊറോണ വൈറസിനെ അകറ്റാന്‍ വാക്‌സിന്‍ പ്രയോഗിച്ചു തുടങ്ങുകയാണ് ലോകരാജ്യങ്ങളെല്ലാം. ചില രാജ്യങ്ങള്‍ അതിനുള്ള തയ്യാറെടുപ്പ് നടത്തുമ്പോള്‍ ചില രാജ്യങ്ങള്‍ ചിലര്‍ അത് വിതരണം ചെയ്തു തന്നെ തുടങ്ങി. അങ്ങിനെ ലോകത്ത് ആദ്യമായി കോവിഡ് വാക്സിന്‍ ലഭിച്ചവരില്‍ ഇന്ത്യാക്കാരനും. ഇന്ത്യന്‍ വംശജനായ ഹരി ശുക്ലയ്ക്കാണ് കോവിഡ് വാക്സിന്‍ ലഭിച്ചത്. ബ്രിട്ടനിനെ ആശുപത്രിയില്‍ വെച്ചാണ് 87 കാരനായ ഹരി ശുക്ല ഫൈസര്‍ ബയോ എന്‍ ടെകിന്റെ കോവിഡ് വാക്സിന്‍ സ്വീകരിച്ചത്. ഫൈസറിന്റെ കോവിഡ് വാക്സിന് അടിയന്തര ഉപയോഗത്തിന് ബ്രിട്ടീഷ് സര്‍ക്കാര്‍ അടുത്തിടെ അനുമതി നല്‍കിയിരുന്നു. വാക്സിനേഷന് തുടക്കം കുറിച്ചതോടെ ലോകത്തെ ഭീതിയിലാഴ്ത്തിയ മഹാമാരിയുടെ അവസാനമായതായി ഹരി ശുക്ല പറഞ്ഞു. തനിക്ക് അപ്രതീക്ഷിതമായി വാക്സിന്‍ സ്വീകരിക്കാന്‍ ചെല്ലണമെന്ന് ആവശ്യപ്പെട്ട് ഫോണ്‍ കോള്‍ ലഭിക്കുകയായിരുന്നു. കോവിഡ് വാക്സിനേഷന്റെ ആദ്യഘട്ടത്തില്‍ത്തന്നെ തന്നെ തെരഞ്ഞെടുത്തതിലുള്ള അമ്പരപ്പിലും ആവേശത്തിലുമാണെന്നും ഹരി ശുക്ല വ്യക്തമാക്കി. കോവിഡ് മഹാമാരി മാറി ലോകം പൂര്‍വ്വസ്ഥിതിയിലാകുമെന്നതിന്റെ പ്രതീക്ഷയാണ് ശുക്ലയുടെ വാക്കുകളില്‍

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close