Breaking NewsKERALANEWS

കോവിഡ് വാക്‌സിന്‍ കൊച്ചിയിലെത്തി

കൊച്ചി:കോവിഡ് വാക്‌സിന്‍ കൊച്ചിയിലെത്തി.ഗോ എയര്‍ വിമാനത്തിലാണ് വാക്‌സിന്‍ എത്തിച്ചത്.ആദ്യ ബാച്ച് കോഴിക്കോട്,കൊച്ചി എന്നിവിടങ്ങളിലേക്കാണ് എത്തിക്കുന്നത്.

രാവിലെ 11 മണിയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വാക്സിനുമായുള്ള ആദ്യ വിമാനം എത്തിയത്. കൊച്ചിയിലെത്തിച്ച 2,99,500 ഡോസ് വാക്സിനിൽ 1,19,500 ഡോസ് കോഴിക്കോട് മേഖലക്കായി റോഡ് മാർഗം കൊണ്ടുപോകും. മാഹിക്ക് നൽകാനുള്ള വാക്സിൻ കോഴിക്കോട് നിന്നാണ് കൊണ്ടുപോവുക. തിരുവനന്തപുരത്ത് വൈകീട്ട് 6 മണിയോടെ 1,34,000 ഡോസ് വാക്സിൻ വിമാനത്തിൽ എത്തിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലെ വാക്സിൻ സ്റ്റോറേജ് കേന്ദ്രങ്ങളിലേക്കാണ് ആദ്യം വാക്സിൻ മാറ്റുക. ഇവിടങ്ങളിൽ നിന്ന് ഇൻസുലേറ്റഡ് വാനുകളിൽ മറ്റ് ജില്ലകളിലേക്ക് വാക്സിൻ ‌ എത്തിക്കും.

സംസ്ഥാനത്ത് 3,62,870 ആരോഗ്യപ്രവർത്തകരാണ് വാക്സിനേഷന് വേണ്ടി രജിസ്ട്രർ ചെയ്തിട്ടുള്ളത്. സർക്കാർ മേഖലയിൽ നിന്ന് 1,70,259ഉം സ്വകാര്യ മേഖലയിൽ നിന്ന് 1,92,611ഉം ആരോഗ്യ പ്രവർത്തകരാണ് രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close