KERALANEWSTop News

കോവിഡ് വാക്‌സിന്‍ രണ്ടാംഘട്ടം ആരംഭിക്കുമ്പോള്‍ വാക്‌സിന്‍ കുത്തിവെയ്പ് എടുക്കാന്‍ തയാറായി മുഖ്യമന്ത്രിയും മന്ത്രിമാരും

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വാക്‌സിന്‍ രണ്ടാംഘട്ടം ആരംഭിക്കുമ്പോള്‍ വാക്‌സിന്‍ എടുക്കാന്‍ തയാറായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. മുഖ്യമന്ത്രി ഇന്ന് കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ് എടുത്തേക്കും. മുഖ്യമന്ത്രി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിയാകും വാക്‌സിന്‍ സ്വീകരിക്കുക. ഇതിനായി സജ്ജമാകാന്‍ മെഡിക്കല്‍ കോളജിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ മന്ത്രി കെ കെ ശൈലജയും ഇന്ന് കുത്തിവെയ്പ് എടുക്കുമെന്നാണ് സൂചന. മന്ത്രി ജനറല്‍ ആശുപത്രിയിലും ആയിരിക്കും കുത്തിവയ്പ്പ് എടുക്കുക. ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ വാക്‌സിനേഷന്‍ കേന്ദ്രം ആരോഗ്യ സെക്രട്ടറി സന്ദര്‍ശിച്ച് സുരക്ഷയടക്കം ഉറപ്പാക്കിയിരുന്നു. കോവിഷീല്‍ഡ് വാക്‌സിനാണ് രണ്ടാം ഘട്ടത്തിലേക്കായി കേരളത്തില്‍ കൂടുതല്‍ എത്തിച്ചത്. അതേസമയം, അറുപത് വയസ് കഴിഞ്ഞവരുടെ വാക്‌സിന്‍ സ്വീകരണത്തിന് സംസ്ഥാനത്ത് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 45 നു മുകളില്‍ പ്രായമുള്ള ഗുരുതര രോഗങ്ങളുള്ളവര്‍ക്കും വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്യാം. പല ജില്ലകളിലും ലക്ഷ്യമിട്ടതിലും കൂടുതല്‍പേര്‍ ഇന്നലെ വാക്‌സിനെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close