INDIANEWS

കോവിഡ് വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ സ്വീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ. ഇത് ബിജെപി വാക്‌സിനാണെന്നും ബിജെപി കോവിഡ് വാക്‌സിന്‍ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും തോങ്ക് ജില്ലയിലെ നിവായ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ പ്രശാന്ത് ബയിര്‍വ പറഞ്ഞു.സ്വദേശി ഉല്‍പന്നങ്ങളെക്കുറിച്ച് സംസാരിക്കുന്ന മോദി കോവിഡ് വൈറസിന് സ്വദേശി വാക്‌സിന്‍ വരുന്നതിനെ എന്തുകൊണ്ടാണ് പ്രോത്സാഹിപ്പിക്കാത്തതെന്നും ഇന്ത്യ ടുഡേ ടിവിയോട് പ്രതികരിക്കവെ പ്രശാന്ത് ബയിര്‍വ ചോദിച്ചു.

കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ രാത്രി കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയാനുള്ള സമയമാണിത്. കാരണം കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ഹോട്ടല്‍, ടൂറിസം മേഖലകളില്‍ ജോലി ചെയ്യുന്ന ജനങ്ങള്‍ ഉള്‍പ്പെടെ വളരെയേറെ കഷ്ടതകള്‍ അനുഭവിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ബിജെപി നല്‍കുന്ന വാക്‌സിനെ വിശ്വസിക്കാനാവില്ലെന്നും അതിനാല്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറല്ലെന്നുമാണ് നേരത്തെ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും വ്യക്തമാക്കിയിരുന്നത്. അതേസമയം പ്രസ്താവന വിവാദമായതോടെ ശാസ്ത്രജ്ഞരെ പൂര്‍ണ വിശ്വാസമുണ്ടെങ്കിലും ബിജെപിയുടെ അശാസ്ത്രീയ ‘ടാലി, താലി, വാലി’ ചിന്തകളില്‍ വിശ്വാസമില്ലെന്നും അഖിലേഷ് പ്രതികരിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close