Covid UpdatesNEWSWORLD

കോവിഡ് വൈറസിന് ജനിതക മാറ്റം വരുന്നു, റിപ്പോര്‍ട്ടുകള്‍ പുറത്ത്

ലണ്ടന്‍: ലണ്ടനില്‍ കൊവിഡ് വൈറസിന് ജനിതക മാറ്റമെന്ന് പുതിയ റിപ്പോര്‍ട്ട് . പുതിയ സാഹചര്യത്തില്‍ ബ്രിട്ടനിലേക്കുള്ള വിമാന സര്‍വീസുകള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ നിര്‍ത്തിവെച്ചു. ഇറ്റലിയക്കം വീണ്ടും അടച്ചുപൂട്ടലിലേക്ക് പോയേക്കുമെന്ന സൂചനകള്‍ ലഭിക്കുന്നുണ്ട്. ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് പടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യ രാജ്യാതിര്‍ത്തികള്‍ അടച്ചു. കര, വ്യോമ, സമുദ്ര അതിര്‍ത്തികളാണ് സൗദി അടച്ചത്. ഒരാഴ്ചത്തേക്ക് അത്യാവശ്യ സര്‍വിസൊഴികെ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വിസുകളും നിര്‍ത്തിവെച്ചു. നിലവില്‍ സൗദിയിലുള്ള വിദേശ വിമാനങ്ങളെ തിരിച്ചുപോകാന്‍ അനുവദിക്കും. ഈ തീരുമാനം വീണ്ടും ഒരാഴ്ചത്തേക്ക് കൂടി നീട്ടിയേക്കും. ഡിസംബര്‍ എട്ട് മുതല്‍ ഏതെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നോ, പുതിയ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏതെങ്കിലും രാജ്യത്തു നിന്നോ സൗദിയിലെത്തിയവര്‍ രാജ്യത്തേക്ക് പ്രവേശിച്ച തീയതി മുതല്‍ രണ്ടാഴ്ചത്തേക്ക് ഹോം ക്വാറന്റീനില്‍ കഴിയണം. ക്വാറന്റീന്‍ കാലയളവില്‍ കൊവിഡ് പരിശോധന നടത്തണം. ഒരോ അഞ്ച് ദിവസത്തിലും പരിശോധന ആവര്‍ത്തിക്കണം. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്ത് നിന്ന് മടങ്ങിയെത്തിയവര്‍ അല്ലെങ്കില്‍ പകര്‍ച്ചവ്യാധി പ്രത്യക്ഷപ്പെട്ട ഏതെങ്കിലും രാജ്യങ്ങളിലൂടെ കടന്നുപോയവര്‍ കൊവിഡ് പരിശോധന നടത്തണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close