
തിരുവനന്തപുരം:കോവിഡ് ഡ്യൂട്ടി ചെയ്ത പോലീസുകാര്‍ക്ക് ബഹുമതിയായി നല്‍കാനിരുന്ന, ‘കോവിഡ് വോറിയര്‍’ നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധം.പതക്കം താല്പര്യമുള്ള പോലീസുകാര്‍ 100 രൂപ നല്കി വാങ്ങണമെന്നു ഡിജിപിയുടെ സര്ക്കുലറിനെതിരേയാണ് എതിര്‍പ്പുയര്‍ന്നു വന്നിരിക്കുന്നത്.നൂറ് രൂപ നല്കി പതക്കം ആര്‍ക്കും വേണ്ടെന്ന് പറഞ്ഞ് കെ.എ.പി മൂന്നാം ബറ്റാലിയന് കമാന്‍ഡന്റ് ജെ.ജയനാഥന്‍ ഡി.ജി.പിക്ക് കത്ത് നല്കി.
30 ദിവസം കോവിഡ് ഡ്യൂട്ടി ചെയ്ത എല്ലാ റാങ്കിലുമുള്ള പൊലീസുകാര്‍ക്കു കോവിഡ് പതക്കം ബഹുമതിയായി നല്‍കുമെന്നായിരുന്നു ഓഗസ്റ്റ് 17ലെ പ്രഖ്യാപനം. ഈ ബഹുമതിക്കാണ് ഇപ്പോള്‍ വില ഏര്‍പ്പെടുത്തിയത്.
ഏകദേശം 52,000 പോലീസുകാരാണ് കോവിഡ് ഡ്യൂട്ടി ചെയ്തത്. ഇവര്‍ക്ക് പതക്കം വാങ്ങാന്‍ 52 ലക്ഷംരൂപ സ്വന്തമായി ചെലവാക്കേണ്ടിവരും. ലുധിയാനയിലെ സ്വകാര്യ കമ്പനിയില്‍നിന്നാണ് പതക്കം വാങ്ങിയത്.30 ദിവസം കോവിഡ് ഡ്യൂട്ടി ചെയ്ത എല്ലാ റാങ്കിലുമുള്ള പോലീസുകാര്‍ക്ക് കോവിഡ് പതക്കം ബഹുമതിയായി നല്‍കുമെന്നായിരുന്നു ഓഗസ്റ്റ് 17ലെ ഡിജിപിയുടെ സര്‍ക്കുലര്‍. എന്നാല്‍, പിന്നീട് പുറത്തിറക്കിയ സര്‍ക്കുലറില്‍ ചെറുപതക്കം പണം നല്കി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ പോലീസ് ആസ്ഥാനത്തെ ഇമെയില്‍ റജിസ്റ്റര്‍ ചെയ്യുകയോ പോലീസ് ആസ്ഥാനത്തെ സിഐയെ ബന്ധപ്പെടുകയോ ചെയ്യണമെന്നു നിര്‍ദേശിക്കുന്നു.
കേരള പോലീസിന്റെ വെല്‍ഫെയര്‍ ബ്യൂറോയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സംതൃപ്തി കഫറ്റീരിയ, ലുധിയാനയിലുള്ള ബികെവി എന്റര്പ്രൈസസില്നിന്നുമാണ് പതക്കങ്ങള്‍ വാങ്ങിയതെന്നും അവ യൂണിറ്റിനു 100രൂപയ്ക്കു വിതരണം ചെയ്യുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ബഹുമതിയായി നല്കുന്ന പതക്കം പണം നല്കി വാങ്ങേണ്ട കാര്യമുണ്ടോയെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്.എന്നാല്‍, സര്‍ക്കാര്‍ ഫണ്ട് ലഭിക്കാത്തതിനാലാണ് പോലീസുകാരോട് വാങ്ങാന്‍ നിര്‍ദേശിച്ചതെന്നു പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. താല്പര്യമുള്ളവര് മാത്രം വാങ്ങിയാല്‍ മതിയാകും. പുറത്തെ കടകളില്‍നിന്ന് വാങ്ങാനും അനുവാദം നല്‍കിയിട്ടുണ്ട്. പ്രളയസമയത്തും പതക്കം വിതരണം ചെയ്യാന്‍ സര്‍ക്കാരിനോട് പണം ചോദിച്ചെങ്കിലും ലഭിച്ചില്ല.അതിനാലാണ് സ്വന്തം കയ്യില്‍നിന്നും പതക്കം വാങ്ങാന്‍ നിര്‍ദേശിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.
പതക്കം ലഭിക്കുന്ന ഉദ്യോഗസ്ഥര്‍ യൂണിഫോമിന്റെ ഇടതു പോക്കറ്റിനു മുകളിലായാണ് അതു ധരിക്കേണ്ടത്. ബഹുമതിക്കായി പരിഗണിക്കേണ്ട ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവികളും യൂണിറ്റ് തലവന്മാരും കണ്ടെത്തണമെന്നാണ് ഡിജിപി ലോക്നാഥ് ബഹ്റ നിര്‍ദേശിച്ചിരിക്കുന്നത്.