Covid UpdatesKERALANEWSTop News

കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതോടെ ബസ് ട്രെയിന്‍ യാത്രക്കാര്‍ക്ക് ഗതാഗത വകുപ്പിന്റെ നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതോടെ നിയന്ത്രണങ്ങള്‍ നിശ്ചയിച്ച് കൊണ്ടുള്ള വിശദമായ കുറിപ്പ് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രി അംഗീകരിക്കുന്ന മുറക്ക് ഉടന്‍ ഉത്തരവ് ഇറക്കും. ബസ് യാത്രക്കാര്‍ക്ക് ഗതാഗത വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിട്ടുണ്ട്. ഇന്നു മുതല്‍ ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി കൊണ്ടു പോകാന്‍ പാടില്ല. നിര്‍ദേശം ലംഘിക്കുന്ന ബസുകള്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കാന്‍ ഗതാഗത കമ്മീഷണര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

തല്‍ക്കാലം രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. പ്രവൃത്തി ദിവസമായതിനാലും കൂടുതല്‍ സര്‍വീസ് ഏര്‍പ്പെടുത്താത്തതിനാലും നിര്‍ദേശം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയേക്കും. അതേസമയം, പൊതുപരിപാടികള്‍ക്കും ചടങ്ങുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.ചീഫ് സെക്രട്ടറി കോര്‍ കമ്മിറ്റി യോഗത്തിലെ നിര്‍ദ്ദേശങ്ങളാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. ബസ്സുകളിലും ട്രെയിനുകളിലും നിന്നുള്ള യാത്ര ഒഴിവാക്കണം, അത്യാവശ്യമല്ലാത്ത യോഗങ്ങള്‍ മൂന്നാഴ്ചത്തേയ്ക്ക് നീട്ടണം, സപ്ലൈകോ ഹോര്‍ട്ടികോര്‍പ് അടക്കം ഉള്‍പ്പെടുത്തി നിത്യോപയോഗ സാധനങ്ങള്‍ വീട്ടില്‍ എത്തിക്കാന്‍ ശൃംഖല സംവിധാനം വേണം, ടെലി ഡോക്ടര്‍ സംവിധാനം ഏര്‍പ്പെടുത്തണം എന്നിങ്ങനെയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.

സംസ്ഥാനത്തെ രാത്രി 9 മണിക്ക് ശേഷം ഏതൊക്കെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാമെന്നത് ഉത്തരവില്‍ പരാമര്‍ശിക്കും. പൊതു ചടങ്ങുകളുടെ സമയം രണ്ട് മണിക്കൂറാക്കി ചുരുക്കും. ഹോട്ടലുകളടക്കമുള്ള കടകള്‍ രാത്രി 9 മണിക്ക് മുന്‍പ് അടക്കണം. ഹോട്ടലുകളില്‍ അന്‍പത് ശതമാനം പേര്‍ക്ക് പ്രവേശനം പരിമിതപ്പെടുത്താനും നിര്‍ദ്ദേശമുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close