KERALANEWSTop News

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ജൂണ്‍ ഒമ്പത് വരെ നീട്ടിയേക്കും;കൂടുതൽ ഇളവുകൾ, മദ്യശാലകള്‍ തുറക്കില്ല, പ്രഖ്യാപനം വൈകീട്ട്

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ജൂണ്‍ ഒമ്പത് വരെ നീട്ടിയേക്കും. ലോക്ക്ഡൗണ്‍ ഒരാഴ്ച്ച കൂടി തുടരണമെന്നാണ് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുള്ളത്. അതേസമയം ജനജീവിതത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത വിധം കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനും ഇന്ന് ചേര്‍ന്ന ഉന്നത തല യോഗത്തില്‍ ധാരണയായെന്നാണ് വിവരം. കഴിഞ്ഞ ഒമ്പതിനാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.5 ശതമാനമായിരുന്നു ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെയാകും വരെ കടുത്ത നിയന്ത്രണം വേണമെന്നാണ് ആരോഗ്യ വകുപ്പും പോലീസും എല്ലാം ഉന്നത തലയോഗത്തില്‍ എടുത്ത നിലപാട്. കയര്‍ കശുവണ്ടി അടക്കം ചെറുകിട വ്യാവസായിക മേഖലക്ക് ഇളവുകള്‍ അനുവദിച്ചേക്കും. പകുതി ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കുക. അതേ സമയം മദ്യശാലകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്നാണ് തീരുമാനം. നിയന്ത്രണങ്ങളെ കുറിച്ച്
ഇതു സംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close