KERALANEWS

കോവിഡ് വ്യാപനമുണ്ടായ സ്‌കൂളിലെ സ്മ്പര്‍ക്കത്തിലുള്ളവരുടെ കോവിഡ് പരിശോധന ഇന്ന്

മലപ്പുറം:കോവിഡ് വ്യാപനമുണ്ടായ പൊന്നാനിയിലെ രണ്ട് സകൂളുകളിലെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സമ്പര്‍ക്കത്തിലുള്ളവരുടെ കോവിഡ് പരിശോധന ഉടന്‍ നടത്തും.ഇന്നലെ മാറഞ്ചേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 150 പത്താം ക്ലാസ് വിദ്യാര്‍ഥികളടക്കം 184 പേര്‍ക്കും പെരുമ്പടപ്പ് വന്നേരി സ്‌കൂളില്‍ 76 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദ്യാര്‍ഥികളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മാറഞ്ചേരി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്. 684 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ 184 പേര്‍ക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തി.

148 വിദ്യാര്‍ഥികള്‍ക്കും 34 അധ്യാപകര്‍ക്കുമാണ് വൈറസ് ബാധ. അധ്യാപികയ്ക്ക് കോവിഡ് സ്ഥിരീകരിച്ച വന്നേരി സ്‌കൂളിലും സമാന രീതിയില്‍ കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധയേറ്റതായി കണ്ടെത്തി. 53 വിദ്യാര്‍ത്ഥികളില്‍ 43 പേരും, ആകെ 33 അധ്യാപകരില്‍ 33 പേര്‍ക്കും കോവിഡ് പരിശോധന പോസിറ്റീവായി. വിദ്യാര്‍ഥികളെല്ലാം പത്താം ക്ലാസുകാരാണ്. എന്നാല് കാര്യമായ രോഗലക്ഷണങ്ങള്‍ ആര്‍ക്കുമില്ല എന്നതാണ് ആശ്വാസകരം. മുഴുവന്‍ പേരോടും കര്‍ശനമായ നിരീക്ഷണത്തില്‍ തുടരാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close