KERALANEWS

കോവിഡ് സംശയത്തെ തുടര്‍ന്ന് സുഹൃത്തുക്കളും ശ്രദ്ധിച്ചില്ല;വൈറ്റിലയിലെ വാടക വീട്ടില്‍ ട്രാന്‍സ് ജെന്‍ഡറെ മരിച്ച നിലയില്‍;മരണം നടന്നിട്ട് രണ്ട് ദിവസമായെന്ന് പ്രാഥമിക നിഗമനം

കൊച്ചി: വൈറ്റിലയിലെ വാടക വീട്ടില്‍ ട്രാന്‍സ് ജെന്‍ഡറെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി ശ്രീധന്യ(30)യുടെ മൃതദേഹമാണ് ഇന്നലെ രാത്രി രണ്ടു ദിവസത്തെ പഴക്കത്തോടെ കണ്ടെത്തിയത്.മരണത്തില്‍ ദുരൂഹത സംശയിക്കുന്നില്ലെന്നും ഇന്‍ക്വസ്റ്റ് നടത്തിയ മരട് ഇന്‍സ്‌പെക്ടര്‍ വിനോദ് പറഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവര്‍ പനിയും ഛര്‍ദിയുമായി രോഗാവസ്ഥയിലായിരുന്നു. സമീപത്തു താമസിച്ചിരുന്ന സുഹൃത്തുക്കളാണ് ഭക്ഷണവും മറ്റും എത്തിച്ചു നല്‍കിയിരുന്നത്. കോവിഡ് സംശയത്തെ തുടര്‍ന്ന് വെള്ളിയാഴ്ചയ്ക്കു ശേഷം അവരും എത്തിയിരുന്നില്ല. ഇവര്‍ ആശുപത്രിയില്‍ പോയി ചികിത്സ തേടിയിരുന്നതായും കോവിഡ് പരിശോധന നടത്തിയിരുന്നതായും പൊലീസിനു വിവരം ലഭിച്ചു.ഇന്നലെ രാത്രിയില്‍ മൃതദേഹം കണ്ടെത്തിയെങ്കിലും സാങ്കേതിക തടസമുള്ളതിനാല്‍ ഇന്നു രാവിലെയാണ് പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close