കോവിഡ് സെന്ററിലെ കസ്റ്റഡിയില്‍ നിന്ന് മരണപ്പെട്ട ഷമീറിനെ പൊലീസ് മര്‍ദ്ദിച്ചിട്ടില്ല, പോലീസാണെന്നുപറയാന് ഋഷിരാജ് സിങ് ആവശ്യപ്പെട്ടു: ഭാര്യസുമയ്യ

തൃശൂര്‍: കോവിഡ് സെന്ററിലെ കസ്റ്റഡിയില്‍ നിന്ന് മരണപ്പെട്ട ഷമീറിനെ പൊലീസ് മര്‍ദ്ദിച്ചിട്ടില്ലെന്നും മര്‍ദ്ദിച്ചത് ജയില്‍ ഉദ്യോസ്ഥരല്ലെന്നും പൊലീസാണെന്നും പറയാന്‍ ജയില്‍ മേധാവി ഋഷിരാജ് സിങ് ആവശ്യപ്പെട്ടതായി ഭാര്യസുമയ്യ പറഞ്ഞു .കാക്കനാട് ജയലില്‍ നേരിട്ടെത്തിയ ഋഷിരാജ് സിങ് തന്നോട് രണ്ട് മണിക്കൂറോളം സംസാരിച്ചെന്നും പൊലീസ് മര്‍ദ്ദിച്ചെന്ന് പറയാന്‍ ആവശ്യപ്പെട്ടതോടെ തമ്മില്‍ തര്‍ക്കമായെന്നും സുമയ്യ പറഞ്ഞു.പൊലീസ് സ്റ്റേഷനില്‍ നിന്ന് ഷമീറിന് മര്‍ദ്ദനമേറ്റിട്ടില്ലെന്ന് പറഞ്ഞ സുമയ്യ സംശയമുള്ളവര്‍ക്ക് പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി പരിശോധിക്കാമെന്നും അവര്‍ പറഞ്ഞു.ഷമീറിനെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുന്നതു കണ്ടതായും സുമയ്യ മീഡിയവണ്ണിനോട് പ്രതികരിച്ചു. കോവിഡ് സെന്ററില്‍ വച്ചാണ് ഷമീറിനെ ജയില്‍ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചതെന്നും ഷമീറിനെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുന്നതു കണ്ടതായും സുമയ്യ പറഞ്ഞു.