തൃശൂര്‍: കഞ്ചാവ് കേസ് പ്രതി തിരുവനന്തപുരം സ്വദേശി ഷെമീര്‍ മരിച്ച സംഭവത്തില്‍ ജയില്‍ ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. സംഭവദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നാലു പേര്‍ക്കെതിരെയാണ് കേസെടുത്തത്.
അന്വേഷണത്തിന്റെ ചുമതല നാളെ ക്രൈംബ്രാഞ്ചിന് കൈമാറും.റിമാന്‍ഡ് ചെയ്ത പ്രതി കൊവിഡ് ചികിത്സാകേന്ദ്രത്തില്‍ മരിച്ചത് വിവാദമായിരുന്നു.
കൊറോണ സെന്ററില്‍ നിരീക്ഷണത്തിലിരിക്കെ ഷമീറിന് അപസ്മാരം വന്നുവെന്നും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചെന്നുമായിരുന്നു ആദ്യം പുറത്തുവന്ന വിവരം. കൊറോണ നിരീക്ഷണ കേന്ദ്രത്തില്‍ വെച്ച് ഷമീറിന് മര്‍ദ്ദനമേറ്റതായി ഇയാളുടെ ഭാര്യ സുമി നേരത്തെ മൊഴി നല്‍കിയിരുന്നു. ഇവരുടെ മൊഴി ശരിവെയ്ക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം 29നാണ് 10 കിലോ കഞ്ചാവുമായി ഷെമീറിനെയും ഭാര്യയെയും മറ്റ് രണ്ട് പേരെയും തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ നിന്ന് പോലീസ് പിടികൂടുന്നത്.