കോവിഡ്-19;കോട്ടയം, ഇടുക്കി ജില്ലകള്‍ റെഡ് സോണില്‍

തിരുവനന്തപുരം: കോട്ടയം, ഇടുക്കി ജില്ലകളില്‍ കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഈ ജില്ലകള്‍ റെഡ് സോണില്‍ ഉള്‍പ്പെടുത്തി. കോട്ടയം ജില്ലയിലെ അയ്മനം , വെള്ളൂര്‍, തലയോലപ്പറമ്പ്, അയര്‍ക്കുന്നം. ഇടുക്കി ജില്ലയിലെ വണ്ടന്മേട്, ഇരട്ടയാര്‍, എന്നീ പഞ്ചായത്തുകളെ ഹോട്ട്സ്പോട്ടുകളില്‍ ഉള്‍പ്പെടുത്തിയെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കൊറോണ വൈറസ് ബാധിച്ച് ആരുംതന്നെ ചികിത്സയില്‍ ഇല്ലാതിരുന്ന സാഹചര്യത്തില്‍ നേരത്തെ കോട്ടയം, ഇടുക്കി ജില്ലകളെ ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഈ ജില്ലകളില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചു. ഇതോടെയാണ് ജില്ലകള്‍ റെഡ് സോണില്‍ ഉള്‍പ്പെടുന്ന സാഹചര്യമുണ്ടായത്. റെഡ് സോണില്‍ നേരത്തെതന്നെ ഉള്‍പ്പെട്ടിരുന്ന കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ നാല് ജില്ലകളില്‍ തല്‍സ്ഥിതി തുടരും.