Breaking NewsCovid UpdatesKERALA

കോവിഡ് 19നെ തടുക്കാൻ ഡിജിറ്റ‌ൽ പാസ്

തിരുവനന്തപുരം : ലോക്ക്ഡൗൺ അവസാനിച്ചാൽ കേരളത്തിലേയ്ക്ക് വരുന്ന പ്രവാസികളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മലയാളികളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ പ്രത്യേകയിടങ്ങളില്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കും.  സംസ്ഥാനത്തേക്ക് വരുന്നവർക്ക് ഡിജിറ്റൽ പാസ് നിർബന്ധമാക്കാനാണ് നീക്കം. രോഗസാധ്യതയുളളവരുടെ വിവരങ്ങൾ അറിയിക്കാൻ മൊബൈൽ ആപ്പ് കൊണ്ടുവരുന്നതും പരിഗണനയിലാണ്. കൊവിഡ് പ്രതിരോധം മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ഡിജിറ്റൽ പ്രതിരോധം അടക്കമുള്ള കാര്യങ്ങൾ സംസ്ഥാന സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നത്.

വിദേശത്ത് നിന്നോ മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ കേരളത്തിലേക്ക് വരുന്നവർ നേരത്തെ വിവരം രജിസ്റ്റർ ചെയ്യണം. മുൻകൂർ അനുമതി കിട്ടുന്നവർക്ക് ഡിജിറ്റൽ പാസ് അനുവദിക്കാനാണ് സർക്കാർ നീക്കം. പാസുളളവർക്കേ വിമാനത്താവളങ്ങളിൽ നിന്നോ റെയിൽവെ സ്റ്റേഷനിൽ നിന്നോ പുറത്തുകടക്കാനാവൂ.ഇങ്ങനെ വരുന്നവരെ സമീപത്ത് തന്നെ നിരീക്ഷണത്തിൽ പാർപ്പിക്കും, രോഗസാധ്യതയുളളവരുടെ വിവരങ്ങൾ ശേഖരിക്കുകയായണ് മറ്റൊന്ന്. മറ്റ് രോഗങ്ങൾക്ക് ചികിത്സയിലുളളവരുടെ വിവരങ്ങളും ക്രോഡീകരിക്കും.ഇതിനായി തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ വിവരം ശേഖരിക്കും.ചികിത്സാവിവരങ്ങൾ തത്സമയം അപേഡറ്റ് ചെയ്യുന്ന മൊബൈൽ ആപ്പാണ് മറ്റൊരു സംവിധാനം.

Also Read : അടിയന്തര പ്രതികരണത്തിനും ആരോഗ്യസംവിധാനം ഒരുക്കുന്നതിനും കേന്ദ്ര ഗവണ്‍മെന്റ് 15000 കോടി രൂപയുടെ പാക്കേജ് അനുവദിച്ചു

പ്രായമായവര്‍, ഗുരുതര രോഗങ്ങള്‍ ബാധിച്ചവര്‍ തുടങ്ങി രോഗസാധ്യത കൂടുതലുളളവരുടെ വിവരങ്ങള്‍ ശേഖരിച്ച് പ്രത്യേക സുരക്ഷയൊരുക്കും. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് വിവര ശേഖരണം. ആന്റിബോഡി പരിശോധന വ്യാപകമാക്കും.ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ശ്വസന സംബന്ധമായ രോഗങ്ങളുളളവര്‍, അതീവ ജാഗ്രതാ മേഖലകളില്‍ പൊതുജനസമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ തുടങ്ങിയവരെ പരിശോധിക്കും.

ലോക്ഡൗണിൽ രാജ്യത്തിന് അകത്തും പുറത്തുമായി കുടുങ്ങിക്കിടക്കുന്ന നിരവധി മലയാളികളുണ്ട്. ഗതാഗതമാർഗ്ഗങ്ങൾ തുറന്നു കൊടുക്കുമ്പോൾ തിരിച്ചെത്തുന്ന ഇവരിലൂടെ രോഗം വീണ്ടും വ്യാപിക്കാനുളള സാധ്യതയുള്ളതിനാലാണ് പുതിയ തയ്യാറെടുപ്പ്

Tags
Show More

Related Articles

Back to top button
Close