KERALA

കോവിഡ് 19: കണ്ണൂരില്‍ നിരീക്ഷണത്തിലായിരുന്ന പ്രവാസി മരിച്ചു

കണ്ണൂർ: കൊറോണ നിരീക്ഷണത്തിലായിരുന്ന പ്രവാസി മരിച്ചു. ചേലേരി സ്വദേശിയായ അബ്ദുൾ ഖാദർ (65) ആണ് മരിച്ചത്. പ്രാഥമിക റിപ്പോർട്ടനസുരിച്ച് ഹൃദയാഘാതമാണ് മരണകാരണം.  ഷാർജയിൽ നിന്ന് ഈമാസം 21-ന് നാട്ടിലെത്തിയ സമയം മുതൽ ഖാദർ വീട്ടിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്നു. ഇന്നലെ രാത്രിയിൽ ആരോഗ്യ വകുപ്പ് അധികൃതർ വീട്ടിലെത്തുമ്പോൾ അബ്ദുൾ ഖാദർ വീണുകിടക്കുന്നതാണ് കണ്ടത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രവാസിയായ ഇയാൾ വിമാനത്താവളത്തിൽ നിന്നുള്ള നിർദേശത്തെ തുടർന്ന് കൊറോണ വൈറസുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായിരുന്നു.
ഇയാളുടെ സ്രവം പരിശോധനക്കയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചാലെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. അബ്ദുൾ ഖാദറിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കേളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഹൃദ്രോഗത്തെ തുടർന്ന് നേരത്തെ ചികിത്സതേടിയിരുന്ന വ്യക്തിയാണ്.

Tags
Show More

Related Articles

Back to top button
Close