Breaking NewsKERALA

കോവിഡ് 19: കേരളത്തില്‍ ഇന്ന് 10 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ ഏഴും പേർക്കും കാസര്‍കോട് രണ്ടു പേർക്കും കോഴിക്കോട് ഒരാള്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നു പേര്‍ വിദേശത്തു നിന്നു എത്തിയവരാണ്. ഏഴു പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവരാണ്. സംസ്ഥാനത്ത് ഇതുവരെ 373 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 228 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുണ്ട്. 123,490 പേര്‍ നിരീക്ഷണത്തിലാണ്. 201 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 19 പേര്‍ ഇന്ന് രോഗ മുക്തി നേടി.

Tags
Show More

Related Articles

Back to top button
Close