Breaking NewsKERALA
കോവിഡ് 19 : നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ്കളക്ടര്‍ മുങ്ങി

കൊല്ലം : വിദേശത്ത് നിന്നും തിരികയെത്തി നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ്കളക്ടര്‍ അനുപം മിശ്ര കേരളത്തില്‍ നിന്നും മുങ്ങി.ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. ഫോണിൽ ബന്ധപ്പെട്ടപ്പോൾ കാൺപൂരിലെ വീട്ടിൽ ആണെന്നാണ് അദ്ദേഹം അറിയിച്ചത്.ജില്ലാ കളക്ടറേയോ ചീഫ് സെക്രട്ടറിയേയോ അറിയിക്കാതെയാണ് സബ് കളക്ടര്‍ സ്ഥലം വിട്ടത്. 2016 ബാച്ചിലെ ഐ.എ.എസ് ഇദ്യോഗസ്ഥനാണ് അനുപം മിശ്ര.