Breaking NewsCovid UpdatesEducationINDIANEWS

കോവിഡ് 19 : നെസ്റ്റ് പരീക്ഷകൾ മാറ്റിവച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും

ന്യൂഡൽഹി: കോവിഡ്-19 രോഗബാധ തുടരുന്ന സാഹചര്യത്തിൽ ഈ വർഷത്തെ നാഷണൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (നെസ്റ്റ്) പരീക്ഷകൾ മാറ്റിവെച്ചു. ജൂൺ 14-ന് നടത്താനിരുന്ന പരീക്ഷയാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റിവെച്ചത്.

ആറ്റമിക് എനർജി വകുപ്പിന്റെ രണ്ടു മുൻനിര സ്ഥാപനങ്ങളിൽ ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിൽ ദേശീയതലത്തിൽ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിന് നടത്തുന്ന പരീക്ഷയാണ് നെസ്റ്റ്. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ ഏഴിൽ നിന്ന് ജൂലായ് 15 വരെ നീട്ടിയിട്ടുമുണ്ട്. nestexam.in എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് അപേക്ഷിക്കാമെന്നും നെസ്റ്റ് ഔദ്യോഗിക വെബ്സൈറ്റിൽ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close