Breaking NewsUncategorizedWORLD

കോവിഡ് 19 : മരണം ഒരു ലക്ഷത്തി പത്തൊന്‍പതിനായിരം കവിഞ്ഞു; അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു

കോവിഡ് 19 ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി പത്തൊന്‍പതിനായിരം കവിഞ്ഞു. 19 ലക്ഷത്തിലധികം ആളുകള്‍ക്കാണ് ഇത് വരെ കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരും മരണവും കൂടുതലുള്ള അമേരിക്കയിലെ സ്ഥിതി ആശങ്കാജനകമാണ്

അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ആയിരത്തി അഞ്ഞൂറിലധികം ആളുകളാണ് മരിച്ചത്. അഞ്ച് ലക്ഷത്തി എണ്‍പതിനായിരത്തിലധികം ആളുകള്‍ക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. ആകെ മരിച്ചവരുടെ എണ്ണം ഇരുപത്തി നാലായിരത്തിലേക്ക് അടുക്കുകയാണ്.അതിനിടെ അമേരിക്കയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട വാര്യാപുരം സ്വദേശി ജോസഫ് കുരുവിളയാണ് ന്യൂയോർക്കില്‍ മരിച്ചത്.കോവിഡ് ബാധിച്ച് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു ജോസഫ് കുരുവിള. വര്‍ഷങ്ങളായി ജോസഫ് കുരുവിളയും കുടുംബവും അമേരിക്കയിലാണ്.

ന്യൂയോര്‍ക്ക് സിറ്റിയിലാണ് ഇന്നലെയും കൂടുതല്‍ ആളുകള്‍ മരിച്ചത്. അറുനൂറിലധികം ആളുകളാണ് ഇവിടെ മരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം ന്യൂയോര്‍ക്കില്‍ രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്.

യു.കെ, ഫ്രാന്‍സ്, ഇറ്റലി, സ്പെയിന്‍ എന്നിവിടങ്ങളിലേയും മരണ സംഖ്യ വര്‍ധിക്കുകയാണ്. ഇവിടങ്ങളിലെല്ലാം ഇന്നലെ മാത്രം അഞ്ഞൂറിലധികം ആളുകളാണ് മരിച്ചത്. ചൈന റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന ഹെലിയോജിയാങ് പ്രവിശ്യയില്‍ രോഗികള്‍ വര്‍ധിക്കുകയാണ്. റഷ്യയില്‍ നിന്ന് തിരിച്ചെത്തിയ 49 ചൈനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ലോകത്താകെ നാല് ലക്ഷത്തി നാല്‍പതിനായിരത്തിലധികം പേര്‍ക്ക് മാത്രമാണ് രോഗം ഭേദമായത്

Tags
Show More

Related Articles

Back to top button
Close