Breaking NewsINDIA

കോവിഡ് 19: രാജ്യത്ത് കോവിഡ് മരണം 256; രോഗബാധിതരുടെ എണ്ണം 8000

ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ് 19 ബാധിച്ച രോഗികളുടെ എണ്ണം 8063 ആയി. ഇതുവരെ 256 പേരുടെ മരണം സ്ഥിരീകരിച്ചു. ഡൽഹിയിൽ മാത്രം പുതിയ 116 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.

രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ജാർഖണ്ഡ്, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ് പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചിട്ടുള്ളത്.

കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിച്ചില്ലായിരുന്നുവെങ്കിൽ 2 ലക്ഷം കേസുകൾ ഇപ്പോൾ സ്ഥിരീകരിച്ചേനെയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്താകമാനം വിവിധ സംസ്ഥാനങ്ങളിലായി 587 പ്രത്യേക കോവിഡ് ആശുപത്രികളും ഒരു ലക്ഷം ഐസോലേഷൻ കിടക്കകളും 15000 തീവ്രപരിചരണ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

അമേരിക്ക അടക്കം 13 രാജ്യങ്ങൾക്ക് ഹൈഡ്രോക്സി ക്ലോറിക്വിൻ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കുവൈത്ത് സർക്കാരിന്‍റെ ആവശ്യ പ്രകാരം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 15 ഇന്ത്യൻ ഡോക്ടർമാരുടെ സംഘം കുവൈത്തിലെത്തി.

Tags
Show More

Related Articles

Back to top button
Close