WORLD

കോവിഡ് 19: രോഗബാധിതർ 650000; മരണം 30,000

രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക ഇറ്റലിയെ മറികടന്നു.ഇന്നലെ മാത്രം ഇറ്റലിയിൽ 889 പേരും സ്പെയ്നില്‍ 844 പേരും മരിച്ചു.

ചൈനയെ മറികടന്ന് രോഗികളുടെ എണ്ണത്തിലും മരിച്ചവരുടെ എണ്ണത്തിലും മറ്റു രാഷ്ട്രങ്ങള്‍ മുന്‍പിലെത്തി. ഇന്നലെ മാത്രം അരലക്ഷത്തിലധികം പുതിയ കേസുകളാണ് ലോകത്താകെ റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിക്ക് പിറകെ സ്പെയിന്‍, ഫ്രാന്‍സ്, അമേരിക്ക എന്നീ രാഷ്ട്രങ്ങളിലെ മരണ സംഖ്യ ഉയരുകയണ്. കാലിഫോര്‍ണിയയില്‍ രോഗവ്യാപനവും മരണവും കൂടുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ

അമേരിക്കയില്‍ ഇന്നലെ 500ലധികം പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷത്തിലേക്ക് അടുക്കുകയാണ്. ലോകത്താകെ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണം കാല്‍ ലക്ഷം കടന്നു. ഇന്നലെ മാത്രം അരലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മൂവായിരത്തിലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close