
ലോകത്ത് കൊറോണവൈറസ് മഹാമാരി ബാധിച്ചവരുടെ എണ്ണം ഒരു കോടി കടന്നു മരണം അഞ്ച് ലക്ഷവും കവിഞ്ഞു. രോഗം സ്ഥിരീകരിച്ച നാലിലൊന്ന് കേസുകളും അമേരിക്കയിലാണ്.25 ലക്ഷത്തിലധികം പേര്‍ക്ക് അമേരിക്കയില്‍ രോഗം ബാധിച്ചിട്ടുണ്ട്. 1.28 ലക്ഷം പേര് ഇതിനോടകം മരിച്ചു. തെക്കേ അമേരിക്കന്‍ രാജ്യമായ ബ്രസീലാണ് രണ്ടാം സ്ഥാനത്തുള്ളത്. 13.15 ലക്ഷം പേര്‍ക്ക് ബ്രസീലില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 57,103 പേര് മരിച്ചു.
ലോകത്താദ്യമായി കോവിഡ് സ്ഥിരീകരിച്ചത് 2019 ഡിസംബര്‍ 31 ന്. ചൈനയിലെ വുഹാനില്‍ ആദ്യമായി രോഗം സ്ഥിരീകരിച്ചതിന് ശേഷം ആറ് മാസമാകുമ്പോള്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടിയും മരണ സംഖ്യ അഞ്ച് ലക്ഷവും കവിഞ്ഞു. 2020 ഏപ്രിൽ രണ്ടിന് രോഗികള്‍ പത്ത് ലക്ഷം. മെയ് ഇരുപതോടെ രോഗികളുടെ എണ്ണം അരക്കോടിയിലെത്തി.രോഗികളുടെ എണ്ണത്തില്‍ മൂന്നാമത് റഷ്യയും തൊട്ടുപിന്നില്‍ ഇന്ത്യയുമാണ്. റഷ്യയില്‍ 6.27 ലക്ഷം പേരില്‍ വൈറസ് എത്തിയിട്ടുണ്ട് ഇതുവരെ. ഇന്ത്യയില്‍ 5.2 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അതേ സമയം ദിനംപ്രതിയുള്ള രോഗികളുടെ വര്‍ധനവിലും മരണത്തിലും റഷ്യയേക്കാള്‍ മുന്നിലാണ് ഇന്ത്യ എന്നത് ആശങ്ക പരത്തുന്നുണ്ട്.
ബ്രസീലിലും ഇന്ത്യയിലും റഷ്യയിലുമെല്ലാം രോഗം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ മാത്രം ആയിരത്തിലധികം പേര്‍ക്ക് ജീവന് നഷ്ടമായ ബ്രസീലില്‍ 56,000 ത്തിലധികം പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.