Top NewsWORLD

കോവിഡ്-19 വൈറസിന് ജനിതക വ്യതിയാനം സംഭവിക്കുന്നത് നല്ലതെന്ന് വിദഗ്ധര്‍

സിങ്കപ്പൂര്‍: കൊറോണ വൈറസിന് ജനിതക വ്യതിയാനം സംഭവിക്കുകയും യൂറോപ്പില്‍ കൂടുതലായും വ്യാപിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇത് മാരകമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സിങ്കപ്പൂരിലും ഡി 614 ജി മ്യൂട്ടേഷന്‍ കണ്ടെത്തിയിട്ടുണ്ടെന്ന് സിങ്കപ്പൂരിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സീനിയര്‍ കണ്‍സള്‍ട്ടന്റും യുഎസ് ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് ഇന്‍ഫെക്റ്റിയസ് ഡിസീസസിന്റെ പ്രസിഡന്റുമായ പോള്‍ തമ്പ്യ പറഞ്ഞു. എന്നാല്‍ നഗര-സംസ്ഥാന ആരോഗ്യ മന്ത്രാലയം ഈ വാര്‍ത്തയോട് ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.
യൂറോപ്പിലെ ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ വ്യാപനം മാരകമല്ലെന്നും കുറഞ്ഞ മരണനിരക്കാണെന്നു തെളിവുകളുണ്ടെന്നും പോള്‍ തമ്പ്യ പറഞ്ഞു. വാക്‌സിന്‍ ഫലപ്രാപ്തിയെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാംക്രമികശേഷി കൂടുതലാണെങ്കിലും മരണനിരക്ക് സാധ്യത കുറവുള്ള വൈറസ് ആയതുകൊണ്ട് അപകടം കുറവാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. നിലവില്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണവൈറസിനേക്കാള്‍ 10 മടങ്ങ് കൂടുതല്‍ സാംക്രമികശേഷിയുള്ള രൂപാന്തരം സംഭവിച്ച ഇനത്തെ മലേഷ്യയില്‍ കണ്ടെത്തിയതായി കഴിഞ്ഞദിവസം വാര്‍ത്തകളുണ്ടായിരുന്നു. ഇന്ത്യയില്‍ നിന്നും മടങ്ങിയെത്തിയ ഹോട്ടല്‍ ഉടമയില്‍ നിന്നും രോഗവ്യാപനം ആരംഭിച്ച ക്ലസ്റ്ററിലാണ് കൂടുതല്‍ അപകടകാരിയായ കൊറോണവൈറസ് ഇനത്തെ കണ്ടെത്തിയത്.
ലോകത്തിലെ മറ്റു ചിലയിടങ്ങളിലും ഈ ഇനത്തെ നേരത്തെ കണ്ടെത്തിയിരുന്നു. ഡി614ജി എന്ന് പേരിട്ടിരിക്കുന്ന ഈ വൈറസ് മലേഷ്യയിലെ ഈ ക്ലസ്റ്ററിലെ 45 രോഗികളില്‍ മൂന്ന് പേരിലെങ്കിലും കണ്ടെത്തിയിട്ടുണ്ട്. 14 ദിവസത്തെ ഹോം ക്വാറന്റൈന്‍ ലംഘിച്ചതിന് ഈ ഹോട്ടല്‍ ഉടമയെ സര്‍ക്കാര്‍ അഞ്ച് മാസത്തേക്ക് ജയിലില്‍ അടച്ചിരിക്കുകയാണ്. കൂടാതെ പിഴയും ഉണ്ട്. ഫിലിപ്പൈന്‍സില്‍ നിന്നും മടങ്ങിയെത്തുന്നവര്‍ ഉള്‍പ്പെടുന്ന മറ്റൊരു ക്ലസ്റ്ററിലും രൂപാന്തരം പ്രാപിച്ച ഈയിനത്തെ കണ്ടെത്തിയിട്ടുണ്ട്. യൂറോപ്പിലും യുഎസിലും കൂടുതല്‍ ഈയിനത്തിന്റെ സാന്നിദ്ധ്യം കൂടുതലായി കണ്ടെത്തിയിരുന്നു. എന്നാല്‍, കൂടുതല്‍ കഠിനമായ രോഗത്തിന് കാരണമായതായി തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.

Tags
Show More

Related Articles

Back to top button
Close