കോവിഡ് 19 : സംസ്ഥാനത്ത് ടെസ്റ്റുകളുടെ എണ്ണം കൂട്ടും

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് 19 ടെസ്റ്റുകളുടെ എണ്ണം കൂട്ടും. ദിവസം 3000 പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. രോഗലക്ഷണം ഇല്ലാത്തവരെയും പരിശോധിക്കാനും തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസിലൂടെ ചേർന്ന യോഗത്തിലാണ് തീരുമാനം.
ക്വാറന്റീനിലുള്ള എല്ലാവരുടെയും ടെസ്റ്റ് നടത്തും. ഒപ്പം റാന്‍ഡം ടെസ്റ്റും നടത്തും. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ടെസ്റ്റുകളുടെ എണ്ണം എണ്ണം കൂട്ടാൻ തീരുമാനിച്ച്ത.സംസ്ഥാനത്ത് ലോക്ക് ഡൌണ്‍ നീട്ടേണ്ടതില്ലെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്. എന്നാല്‍ ലോക്ക് ഡൌണ്‍ പിന്‍വലിച്ചാലും ചില മേഖലകളില്‍ നിയന്ത്രണം തുടരേണ്ടി വരും.
പ്രവാസികൾക്കായി പ്രത്യേകം ശുചിമുറിയുള്ള ക്വാറന്റീൻ സംവിധാനം വേണം. അതിർത്തികളിലൂടെ ആളുകൾ അനധികൃതമായി കടക്കുന്നത് തടയണം. ഹോട്ട് സ്പോട്ടുകളില്‍ ആരും പട്ടിണി കിടക്കാന്‍ ഇടവരരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. എല്ലാ വീടുകളിലും ഭക്ഷണം എത്തിക്കാന്‍ ജില്ലാ ഭരണകൂടങ്ങ്ള് മുന്‍കൈ എടുക്കണം . വനാതിർത്തികളിൽ ഫോറസ്റ്റ് – പൊലീസ് സംയുക്ത പരിശോധന നടത്താനും മുഖ്യമന്ത്രി നിർദേശം നല്കി.