Uncategorized

കോവിന്‍ ആപ്പിലെ സാങ്കേതിക പ്രശ്‌നം;വാക്‌സീന്‍ വിതരണം മന്ദഗതിയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സീന്‍ വിതരണത്തിന് മന്ദഗതിയില്‍. വാക്‌സീന്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് കൃത്യസമയത്ത് ലഭിക്കുന്നില്ലെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ പരാതി. ചിലയിടങ്ങളില്‍ വാക്‌സീന്‍ സ്വീകരിക്കുന്നതില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിമുഖതയെന്നും കാണുന്നുണ്ട്. കോവിന്‍ ആപ്പിലെ സാങ്കേതിക പ്രശ്‌നങ്ങളാണ് കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.133 കേന്ദ്രങ്ങളില്‍ 100 പേര്‍ക്ക് വീതം 13300 പേര്‍ക്ക് പ്രതിദിനം വാക്‌സീന്‍ നല്കാനായിരുന്നു ലക്ഷ്യമിട്ടത്. ഉദ്ഘാടന ദിവസം 8062 പേര്‍ വാക്‌സീന്‍ സ്വീകരിച്ചപ്പോള്‍ തിങ്കളാഴ്ച എണ്ണം വീണ്ടും കുറഞ്ഞു. 7891 പേരാണ് ഇന്നലെ വാക്‌സീന്‍ എടുത്തത്. കോവിന്‍ ആപ്പില്‍ റജിസ്റ്റര്‍ ചെയ്ത മൂന്നരലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇപ്പോള്‍ വാക്‌സീന്‍ നല്കുന്നത്. എപ്പോള്‍ , ഏതു കേന്ദ്രത്തില്‍ എത്തണം തുടങ്ങിയ കാര്യങ്ങള്‍ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ സന്ദേശമായി ലഭിക്കുമെന്നായിരുന്നു അറിയിപ്പ്.എന്നാല്‍ പലര്‍ക്കും സന്ദേശം ലഭിക്കുന്നത് കുത്തിവയ്പ് ദിവസം രാവിലെയോ കുത്തിവയ്പിന്റെ സമയം കഴിഞ്ഞിട്ടോ ആണ്. ജോലി ചെയ്യുന്ന സ്ഥാപനത്തിനു പുറത്ത് വിതരണ കേന്ദ്രം ലഭിക്കുന്നവര്‍ക്ക് മുന്‍കൂട്ടി അറിയിപ്പ് ലഭിക്കാത്തതിനാല്‍ എത്തിച്ചേരാന്‍ പ്രയാസമനുഭപ്പെടുന്നു. സാങ്കേതിക പ്രശ്‌നമാണെന്നും ഉടന്‍ പരിഹരിക്കുമെന്നാണ് ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നത്.ചിലയിടങ്ങളിലെങ്കിലും ആദ്യം വാക്‌സീന്‍ സ്വീകരിക്കുന്നതില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിമുഖതയുണ്ട്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലടക്കം പുതിയ കേന്ദ്രങ്ങള്‍ ആരംഭിച്ചു. സംസ്ഥാനത്ത് വാക്‌സീന്‍ എടുത്തവര്‍ക്ക് ആര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. അടുത്ത ഘട്ടത്തില്‍ വാക്‌സീന്‍ നല്കുന്ന പോലീസുകാരുടെ റജിസ്‌ട്രേഷന്‍ ആരംഭിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close