KERALANEWS

കോവിന്‍ വെബ്‌സൈറ്റില്‍ സാങ്കേതിക തകരാറെന്ന് പരാതി; 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സീന്‍ രജിസ്‌ട്രേഷനു വേണ്ടിയുള്ള കോവിന്‍ വെബ്‌സൈറ്റിലാണ് തകരാര്‍ സംഭവിച്ചിരിക്കുന്നത്

ന്യൂഡല്‍ഹി: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സീന്‍ രജിസ്‌ട്രേഷനു വേണ്ടിയുള്ള കോവിന്‍ വെബ്‌സൈറ്റില്‍ സാങ്കേതിക തകരാറെന്ന് പരാതി. റജിസ്‌ട്രേഷന്‍ തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെയാണ് തകരാറുമായി ബന്ധപ്പെട്ട പരാതികള്‍ ഉയര്‍ന്നത്. ഇന്ന് വൈകിട്ട് 4 മുതലാണ് 18 – 45 പ്രായപരിധിയുള്ളവര്‍ക്ക് റജിസ്റ്റര്‍ ചെയ്യാനായി വെബ്‌സൈറ്റ് തുറന്നു കൊടുത്തത്. കോവിന്‍ വെബ്‌സൈറ്റില്‍ കയറി റജിസ്റ്റര്‍/സൈന്‍ ഇന്‍ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ‘സെര്‍വര്‍ തകരാറിലാണ്, പിന്നീട് ശ്രമിക്കൂ’ എന്ന സന്ദേശമാണ് വരുന്നതെന്നാണ് മിക്കവരും പരാതിപ്പെടുന്നത്.

പ്രശ്‌നം ഉന്നയിച്ച് ട്വിറ്ററിലും നിരവധി പേര്‍ രംഗത്തുവന്നു. എന്നാല്‍ കോവിന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമാണെന്നും 4 മണിക്ക് റജിസ്‌ട്രേഷന്‍ തുടങ്ങിയപ്പോള്‍ ചെറിയ പ്രശ്‌നം അനുഭവപ്പെട്ടത് പരിഹരിച്ചെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ കോണ്‍ടാക്ട് ട്രേസിങ് വെബ്‌സൈറ്റായ ആരോഗ്യസേതു ട്വീറ്റ് ചെയ്തത്.മേയ് ഒന്ന് മുതലാണ് 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്‌സീന്‍ ലഭിച്ചു തുടങ്ങുക. കോവിന്‍ ആപ്, ആരോഗ്യ സേതു എന്നിവ വഴിയാണ് വാക്‌സീനു വേണ്ടി റജിസ്റ്റര്‍ ചെയ്യേണ്ടത്. റജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ വാക്‌സീന്‍ നല്‍കുകയുള്ളൂവെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close