INDIANEWSTrending

കോവിഷീല്‍ഡ്; ഓര്‍ഡര്‍ നല്‍കി സര്‍ക്കാര്‍

ന്യൂഡല്‍ഹി: 11 മില്യണ്‍ ഡോസ് കോവിഷീല്‍ഡ് വാക്‌സിനായി സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഓര്‍ഡര്‍ നല്‍കി സര്‍ക്കാര്‍. ഓക്‌സേഫോര്‍ഡ് വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡ് വാക്‌സിന്‍ തിങ്കളാഴ്ച വൈകിട്ടോടെ അയയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജി.എസ്.ടി അടക്കം ഡോസിന് 210 എന്ന നിരക്കിലാവും വാക്‌സിന്‍ ലഭ്യമാവുക. തുടക്കത്തില്‍ 60 നിര്‍ദ്ദിഷ്ട പോയിന്റുകളിലേക്കായിരിക്കും വാക്‌സിന്‍ എത്തിക്കുക, അവിടെ നിന്ന് കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യാനാകുമെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്‌സിന്‍ വാങ്ങുന്നതിനുള്ള ഉത്തരവില്‍ ആരോഗ്യ മന്ത്രാലയം ഉടന്‍ ഒപ്പുവെക്കും. ദിവസങ്ങള്‍ക്കു ശേഷമാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഭാരത് ബയോടെക്കും അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിന് വാക്‌സിന്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയത്.ജനുവരി 16 മുതല്‍ രാജ്യത്ത് വാക്‌സിന്‍ വിതരണം ചെയ്തു തുടങ്ങുമെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയും ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയവും അറിയിച്ചു. രാജ്യത്തെ മൂന്ന് കോടിയോളം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് പ്രതിരോധത്തിനായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചവര്‍ക്കുമാകും ആദ്യം വാക്‌സിന്‍ നല്‍കുക. പിന്നീട് രാജ്യത്തെ 50 വയസിന് മുകളിലുള്ളവര്‍ക്കും 50 വയസില്‍ താഴെയുള്ള അസുഖ ബാധിതരുമായ 27 കോടിയോളം വരുന്ന ആളുകള്‍ക്കും വാക്‌സിന് നല്‍കും.

Tags
Show More

Related Articles

Back to top button
Close