KERALANEWS

കോൺഗ്രസിലെ ശത്രു കോൺഗ്രസ് തന്നെ;ഓർമവെച്ചനാൾ മുതൽ കോൺഗ്രസുകരാനായി വളർന്നുവന്ന ഞാൻ ബിജെപിക്കാരനാണെന്ന് പറഞ്ഞപ്പോൾ ഉണ്ടായ വേദന കെ സുധാകരന് പാഠമാകണം;ചിരിക്കുന്നവരാരും നമ്മുടെ സ്‌നേഹിതന്മാരാണെന്ന് കരുതരുതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ചിരിക്കുന്നവരാരും നമ്മുടെ സ്‌നേഹിതന്മാരാണെന്ന് കരുതരുതെന്നും മുമ്പിൽ വന്ന് പുകഴ്ത്തുന്നവരൊന്നും നമ്മുക്കൊപ്പം ഉണ്ടാകില്ലെന്ന അനുഭവ പാഠമാണ് തനിക്കുള്ളതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത. ഇത് കെ സുധാകരന് പാഠമാകണമെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരൻ കെപിസിസി അധ്യക്ഷനായി ചുമതലയേൽക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിലെ ശത്രു കോൺഗ്രസ് തന്നെയെന്ന് ചെന്നിത്തല വിമർശിച്ചു. തനിക്കെതിരെ ബിജെപി ബന്ധം ആരോപിച്ചപ്പോൾ ആരും കൂടെയുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കെ സുധാകരനിൽ ബിജെപി ബന്ധം ആരോപിക്കുന്നതിനെതിരെ അദ്ദേഹം രംഗത്തെത്തിയിരുന്നു.
‘എനിക്കെതിരെ ആരോപണം വന്നപ്പോൾ പാർട്ടിയിൽ ആരും പ്രതികരിക്കാതിരുന്ന വേദന മനസ്സിലാക്കിയിതാണ്. ഓർമവെച്ചനാൾ മുതൽ കോൺഗ്രസുകരാനായി വളർന്നുവന്ന ഞാൻ ബിജെപിക്കാരനാണെന്ന് പറഞ്ഞപ്പോൾ പല സ്‌നേഹിതന്മാരും അതിനോടൊപ്പം ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ഈ മനോവികാരമാണ് സുധാകരനെ അനുകൂലിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. കോൺഗ്രസിലെ ശത്രു കോൺഗ്രസ് തന്നെയാണ്’ രമേശ് ചെന്നിത്തല പറഞ്ഞു.

കെ. സുധാകരനിൽ ബി.ജെ.പി ബന്ധം ആരോപിക്കാൻ ശ്രമിക്കുന്നത് സി.പി.എമ്മിന്റെ കപട തന്ത്രത്തിന്റെ ഭാഗമാണെന്ന് നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ തോൽപിക്കുന്നതിനും കേസുകൾ അട്ടിമറിക്കുന്നതിനും ബിജെപിയുമായി നിർലജ്ജം സഖ്യമുണ്ടാക്കിയ സിപിഎം ഇപ്പോൾ കെ സുധാകരനെതിരെ നീങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും തലപ്പത്ത് വരുന്ന നേതാക്കളിൽ ബി.ജെ.പി ബന്ധം ആരോപിച്ച് അവരെ കരിതേച്ച് കാണിക്കുകയും അത് വഴി കോൺഗ്രസിനെയും യു.ഡി.എഫിനെയും അപകീർത്തിപ്പെടുത്തുകയുമാണ് സി.പി.എം തന്ത്രം. നേരത്തെയും ഇത് ചെയ്തിരുന്നതാണെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close