INDIANEWS

കോൺ​​ഗ്രസ് നേതാവും രാജ്യസഭ എംപിയുമായ രാജീവ് സതാവ് കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: കോൺ​​ഗ്രസ് നേതാവും രാജ്യസഭ എംപിയുമായ രാജീവ് സതാവ് കോവിഡ് ബാധിച്ച് മരിച്ചു. 46 വയസായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന്‌ പുനെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം .

ഏപ്രില്‍ 22നാണ് രാജീവ് സതാവിന് കോവിഡ് സ്ഥിതീകരിച്ചത്. പിന്നാലെ രോഗമൂർച്ഛയെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയുണ്ടായി. കോവിഡ് നെഗറ്റീവ് ആയെങ്കിലും കോവിദാനന്തര രോഗബാധകൾ പിടിമുറുക്കുകയായിരുന്നു. മരണത്തിൽ രാഹുൽ ഗാന്ധി, രൺദീപ് സുർജേവാലാ തുടങ്ങിയവർ അനുശോചനം അറിയിച്ചു.

എഐസിസി അം​ഗമായ ഇദ്ദേഹം മഹാരാഷ്ട്രയിലെ വിദർഭ മേഖലയിൽ നിന്നാണ് വരുന്നത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഹി​​ഗ്വോളി മണ്ഡലത്തിൽ ശിവസേന നേതാവിനെ തോൽപ്പിച്ചാണ് പാർലമെന്റിൽ എത്തിയത്. നിലവിൽ രാജ്യസഭ അം​ഗമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close