Covid UpdatesINDIANEWS

കോ വാക്‌സിൻ സംസ്ഥാനങ്ങൾക്ക് വില കുറച്ചു; സ്വകാര്യ ആശുപ്രതികൾക്കുള്ള നിരക്കിൽ മാറ്റമില്ല

ന്യൂഡല്‍ഹി: ഇന്ത്യയുടെ തദ്ദേശീയ കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്റെ സംസ്ഥാനങ്ങൾക്ക് വിതരണം ചെയുന്ന വില കുറച്ചു. സംസ്ഥാനങ്ങള്‍ക്കുള്ള വാക്‌സിന്‍ പ്രതിഡോസ് വില 600ൽ നിന്ന് 400 രൂപയാക്കി. സ്വകാര്യ ആശുപത്രികള്‍ക്കുള്ള വാക്‌സിന്‍ വില പ്രതിഡോസിന് 1200 രൂപയായി തുടരും.

“രാജ്യം ഇന്ന് നേരിടിരുന്ന പ്രതിസന്ധിയില്‍ ഞങ്ങള്‍ ആശങ്കാകുലരാണ്. പൊതുജനാരോഗ്യത്തിന് വെല്ലുവിളിയാവുന്ന ഈ സ്ഥിതി കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്കുള്ള കോവാക്‌സിന്‍ വില 600 രൂപയില്‍ നിന്ന് 400 രൂപയായി കുറയ്ക്കുന്നു” ഭാരത് ബയോടെക് മേധാവി കൃഷ്ണ എം എല്ല പറഞ്ഞു.

കഴിഞ്ഞ ദിവസം സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോവിഷീല്‍ഡ് വാക്‌സിന് വില കുറച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ നിശ്ചയിച്ചിരുന്ന 400 രൂപയില്‍ നിന്ന് 300 രൂപയായാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കുറച്ചത്. അതേസമയം വാക്‌സിന്‍ നിര്‍മ്മാതക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവരോട് വാക്‌സിന്റെ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ചുകൊണ്ട് വാര്‍ത്ത ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേന്ദ്രത്തിന്റെ പുതിയ വാക്‌സിന്‍ നയത്തിന് കീഴില്‍ മെയ് ഒന്നു മുതല്‍ 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിക്കുന്നതിന് മുന്നോടിയായിരുന്നു ഈ നീക്കം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close