NEWSWORLD

ക്യാപിറ്റോള്‍ ആക്രമണത്തില്‍ ഡൊണാള്‍ഡ് ട്രംപ് കുറ്റവിമുക്തന്‍, സെനറ്റ് വിചാരണയെ നേരിടുന്നത് രണ്ടാം തവണ

ഡൊണാള്‍ഡ് ട്രംപ് ക്യാപിറ്റോള്‍ അതിക്രമവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റവിമുക്തനായി. ഇത് രണ്ടാം തവണയാണ് ട്രപ് സെനറ്റ് വിചാരണയെ അഭിമുഖീകരിക്കുന്നത്. ട്രംപിനെതിരായ പ്രമേയത്തെ 57 പേര്‍ അനുകൂലിച്ചെങ്കിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ കേസ് തള്ളിപ്പോകുകയായിരുന്നു. 67 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു പ്രമേയം പാസാകാന്‍ വേണ്ടിയിരുന്നത്. ഇതോടെ ട്രംപിനെതിരായ സെനറ്റ് വിചാരണ അവസാനിച്ചു.

50 ഡെമോക്രാറ്റിക് അംഗങ്ങളോടൊപ്പം സെനറ്റിലെ 7 റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ കൂടി ട്രംപിനെ കുറ്റക്കാരനാക്കുന്ന പ്രമേയത്തിന് വോട്ട് ചെയ്തത് ശ്രദ്ധേയമായി. സാക്ഷികളെ ഹാജരാക്കുന്ന നടപടി ഒഴിവാക്കിയതോടെ സെനറ്റ് നേരിട്ട് വോട്ടെടുപ്പിലേക്ക് കടക്കുകയായിരുന്നു. ജനുവരി 20ന് ട്രപ് പ്രസിഡന്റ് പദവി ഒഴിഞ്ഞതിനാല്‍ അദ്ദേഹത്തിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ പൂര്‍ത്തിയായിരുന്നില്ല. 2019 ഡിസംബറിലും 2021 ജനുവരി 13നും ട്രംപിനെതിരെ ഇംപീച്ചമെന്റ് നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നു.

പാര്‍ലമെന്റ് മന്ദിരത്തിനുനേര നടന്ന അക്രമങ്ങള്‍ക്ക് പ്രേരിപ്പിച്ചത് ട്രംപാണെന്ന് ആരോപിക്കുന്ന പ്രമേയമാണ് മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലാത്തതിനെത്തുടര്‍ന്ന് തള്ളിയത്. റിപ്പബ്ലക്കന്‍, ഡൈമോക്രാറ്റിക് അംഗങ്ങള്‍ 50,50 എന്നിങ്ങനെ കക്ഷിനിലയിലുള്ള യുഎസ് സെനറ്റില്‍ പ്രമേയം തള്ളിപ്പോകുമെന്ന് മുന്‍പ് തന്നെ പ്രതീക്ഷിക്കപ്പെട്ടിരുന്നു. 5 ദിവസം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷമാണ് ട്രംപിനെ സെനറ്റ് കുറ്റവിമുക്തനാക്കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close