NEWSTrendingWORLD

ക്യാപ്പിറ്റല്‍ കലാപത്തിന്റെ കാരണം യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്;ഡമോക്രാറ്റ് പ്രതിനിധികള്‍

വാഷിങ്ടന്‍: ജനുവരി ആറിനു നടന്ന ക്യാപ്പിറ്റല്‍ കലാപത്തിന്റെ കാരണം യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അണെന്നു വിധിച്ചില്ലെങ്കില്‍ അദ്ദേഹം വീണ്ടും അത്തരം നടപടികള്‍ ആവര്‍ത്തിക്കുമെന്ന് ഡമോക്രാറ്റ് പ്രതിനിധികള്‍. ട്രംപിന്റെ നടപടി അമേരിക്കയുടെ സുരക്ഷയ്ക്കും രാജ്യാന്തര പ്രതിഛായയ്ക്കും ദീര്‍ഘകാല ഹാനിയാണു വരുത്തിയതെന്നും ഡമോക്രാറ്റുകള്‍ ആരോപിച്ചു. ട്രംപിന്റെ രണ്ടാം ഇംപീച്ച്മെന്റ് നടപടികളില്‍ ഡമോക്രാറ്റുകള്‍ വാദം പൂര്‍ത്തിയാക്കി. കലാപകാരികളുടെ തന്നെ വാക്കുകള്‍ ഉദ്ധരിച്ചാണ് ട്രംപിന്റെ ബന്ധം ഇംപീച്ച്മെന്റ് പ്രോസിക്യൂട്ടര്‍മാര്‍ അവതരിപ്പിച്ചത്. പൊലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍, വിദേശ മാധ്യമങ്ങള്‍ എന്നിവരില്‍നിന്നുള്ള വിവരങ്ങളും ഡമോക്രാറ്റുകള്‍ ഹാജരാക്കി. വെള്ളിയാഴ്ച മുതല്‍ ട്രംപിന്റെ സംഘം പ്രതിവാദം നടത്തും. വിചാരണ രാഷ്ട്രീയനീക്കമാണെന്നും ഭരണഘടനാവിരുദ്ധമാണന്നും ട്രംപ് വിഭാഗം നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈയാഴ്ച വാദപ്രതിവാദങ്ങളുമായി പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാക്ഷികളെ വിസ്തരിക്കാന്‍ ചിലപ്പോള്‍ ആവശ്യപ്പെട്ടേക്കാം. ക്യാപ്പിറ്റല്‍ അതിക്രമത്തെ എതിര്‍ത്ത് ഏതാനും ചില റിപ്പബ്ലിക്കന്‍മാര്‍ രംഗത്തെത്തിയെങ്കിലും ഭൂരിഭാഗവും ഇപ്പോഴും ട്രംപിനെ അനുകൂലിച്ച് നിശബ്ദരായിരിക്കുന്നവരാണ്. അതിനാല്‍ ഇംപീച്ച്മെന്റ്് വിജയിക്കുമോ എന്നതില്‍ വ്യക്തതയില്ല. എന്നാല്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയാല്‍ ട്രംപിന് ഇനി പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാനാകാത്ത തരത്തില്‍ വോട്ട് ചെയ്യാനും സെനറ്റിനു കഴിയും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close