KERALANEWS

“ക്രിയാത്മക പ്രതിപക്ഷം”; കോവിഡ് മരണങ്ങളുടെ കാറ്റഗറി ഡോക്ടർമാർ നിർണയിക്കാനുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കൊവിഡ് മരണങ്ങൾ ഏത് കാറ്റഗറിയിലുള്ള മരണമാണെന്നതില്‍ കൃത്യമായ മാനദണ്ഡം ഡോക്ടർമാർ നിശ്ചയിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കഴിഞ്ഞ രണ്ടു ദിവസങ്ങളായി നിയമസഭയിൽ പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യമാണിത്. പോസ്റ്റ് കൊവിഡ് പ്രശ്നങ്ങളാൽ മരിക്കുന്നവര്‍ക്ക് സർക്കാരിന്‍റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഇത് സഹായകമാവും.

നിലവിൽ സംസ്ഥാനതലത്തിൽ സ്ഥിരീകരിക്കുന്ന കൊവിഡ് മരണങ്ങൾ ജില്ലാ തലത്തിലാക്കുന്നത് പരിഗണിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും സ്വാഗതം ചെയ്യുന്നതായി സതീശൻ അറിയിച്ചു. ഇന്ന് നടന്ന കോവിഡ് അവലോകന യോഗത്തിലാണ് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നത് ജില്ലാതലത്തിലാക്കുന്നതും ഏത് കാറ്റഗറിയിലുള്ള മരണമാണെന്ന് കൃത്യമായ മാനദണ്ഡം ഡോക്ടര്‍മാര്‍ നിശ്ചയിക്കണമെന്നതും മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close