KERALANEWS

ക്രിസ്തുമസ് ദിനത്തില്‍ കൊച്ചിയിലെ പ്രമുഖ മാളില്‍ യുവതിക്ക് നേരെ നഗ്‌നതാപ്രദര്‍ശനം; യുവാവിന് വേണ്ടി തിരച്ചില്‍

കൊച്ചി: ക്രിസ്തുമസ് ദിനത്തില്‍ കൊച്ചിയിലെ പ്രമുഖ മാളില്‍ യുവതിക്ക് നേരെ നഗ്‌നതാപ്രദര്‍ശനം നടത്തിയ യുവാവിന് വേണ്ടി അന്വേഷണം ഊര്‍ജ്ജിതം. ആലപ്പുഴ സ്വദേശിനിയായ യുവതിയാണ് നഗ്‌നനാപ്രദര്‍ശനമുണ്ടായെന്ന് പരാതിയുമായി രംഗത്തെത്തിയത്. മാളിലെ രണ്ടാം നിലയില്‍ വച്ച് യുവാവ് നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാണ് പരാതി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു. യുവാവിനെ തിരിച്ചറിയാന്‍ നടപടികള്‍ ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.

ആഴ്ചകള്‍ക്ക് മുന്‍പ് ഇതെ മാളില്‍ വച്ച് പ്രമുഖ യുവനടിക്ക് നേരെയും അപമാനശ്രമമുണ്ടായിരുന്നു. സംഭവത്തില്‍ പെരുന്തല്‍മണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദില്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. മനപൂര്‍വ്വം നടിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും യുവാക്കള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് തനിക്ക് പരാതിയില്ലെന്നും അവര്‍ക്ക് മാപ്പ് നല്‍കുന്നെന്നും നടി പറഞ്ഞിരുന്നങ്കിലൂം തുടര്‍നടപടികളുമായി പൊലീസ് മുന്നോട്ട് പോവുകയായിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close