NEWSTop News

ക്രിസ്മസ് ആഘോഷവുമായി മീഡിയ മംഗളവും, അതിഥിയായി ജോസ് കെ മാണിയും കുടുംബവും

കോവിഡിൻ്റെ പശ്ചാത്തലത്തിലും പകിട്ടു കുറയാത്ത ക്രിസ്മസ് ആഘോഷവുമായി മീഡിയ മംഗളം ടിവിയും. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലെ ക്രിസ്മസ് വിശേഷങ്ങളും ആഘോഷങ്ങളും പ്രത്യേകളും പ്രമുഖരുടെ ക്രിസ്മസ് വിശേഷവുമൊക്കെ ഉൾപ്പെടുത്തിയാണ് ജിംഗിൾബെൽസ് എന്ന പരിപാടി സംപ്രേഷണം ചെയ്യുന്നത്. ക്രിസ്മസ് ദിനത്തിൽ ജോസ് കെ മാണിയും ഭാര്യയും പങ്കെടുക്കുന്ന പ്രത്യേക പരിപാടി ‘കരിങ്ങോഴയ്ക്കലിലെ ക്രിസ്മസ് നക്ഷത്രങ്ങൾ’, ഫാ. ഫിലിപ്പ് കാപ്പിത്തോട്ടത്തിൻ്റെ ക്രിസ്മസ് സന്ദേശം ‘മൊഴി മധുരം’, തുർക്കിയിലെ ക്രിസ്മസ് ആഘോഷങ്ങളുടെ കഥ പറയുന്ന ‘ഉത്സവ കാഴ്ച’, റംബോളിൻ്റെ രുചി പറയുന്ന റ്റോഷ്മാസ് കിച്ചൺ എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

നാളെ സിനിമാ- സീരിയൽ താരം വിപിൻ ജോസ് അതിഥിയായെത്തുന്ന താരാപഥം, ചെക്ക് റിപ്പബ്ലിക്കിലെ ക്രിസ്മസ് ആഘോഷത്തിൻ്റെ കഥകൾ ഉൾപ്പെടുത്തിയ ഉത്സവ കാഴ്ച, രുചിയൂറും ചീസ് ടോസ്റ്റ് എളുപ്പമുണ്ടാക്കാൻ സഹായകരമായ റ്റോഷ്മാസ് കിച്ചൺ എന്നീ പരിപാടികൾ സംപ്രേഷണം ചെയ്യും. ഇന്നലെ സംവിധായകൻ ജീത്തു ജോസഫുമായുള്ള പ്രത്യേക അഭിമുഖവും സംപ്രേഷണം ചെയ്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close