KERALANEWSTrending

ക്ലാസ്സിനിടയില്‍ പെണ്‍കുട്ടികളെ മടിയിലിരുത്തുകയും ശരീരഭാഗങ്ങളില്‍ പിടിച്ചു വേദനിപ്പിച്ചും ആനന്ദം കണ്ടെത്തി ഉസ്താദ്;കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താനുള്ള ശ്രമത്തില്‍ അധികൃതര്‍;ഉസ്താദ്മാര്‍ക്കെതിരെ പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്തുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു;സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരിപൂര്‍ണ്ണ പിന്‍തുണയില്‍ പരാതിയുമായി മാതാപിതാക്കള്‍

മലപ്പുറം : മുതിര്‍ന്നവരെപ്പോലെത്തന്നെ കുട്ടികളും കനത്ത ശാരീരിക മാനസിക പീഡനത്തിന് ഇപ്പോല്‍ ഇരയായിക്കൊണ്ടിരിക്കുകയാണ് എന്ന് തെളിയിക്കുന്ന നിരവധി വാര്‍ത്തകള്‍ അനുദിനം പുറത്തുവരുന്നുണ്ട്.ഇപ്പോള്‍ വീടുകളിലും സ്‌കൂളുകളിലും മാത്രമല്ല കുട്ടികളെ ശാരീരിക സുഖത്തിനായി ഉപയോഗിക്കുനന്ത്.എല്ലാ വാതിലുകളും കടന്ന് ഇപ്പോള്‍ ആരാധനാലയങ്ങളും ഭദ്രാസനങ്ങളും വരെ ഇത്തരത്തിലുള്ള ക്രൂര കൃത്യങ്ങള്‍ക്ക് വേദിയായിക്കൊണ്ടിരിക്കുകയാണ്.പല വാര്‍ത്തകളും അവസാന നാളുകളിലാണ് പുറത്തുവരുന്നത്.തന്നെ എന്താണെന്ന് ചെയ്തതെന്നു പോലും പറയാന്‍ അറിയാതെ നെഞ്ചിലും സ്വകാര്യഭാഗങ്ങളിലുമെല്ലാം ഉസ്താദ് പിടിച്ച് വേദനിപ്പിക്കുന്നു എന്നു പറഞ്ഞെത്തിയ എട്ടു വയസ്സുകാരിയുടെ വാക്കുകളാണ് മാതാപിതാക്കളെ ഞെട്ടിച്ചിരിക്കുന്നത്.

വിശദമായി ചോദിച്ചപ്പോള്‍ ഉസ്താദ് എല്ലാ ദിവസവും ക്ലാസ്സിനിടയില്‍ പെണ്‍കുട്ടികളെ മടിയിലിരുത്തുകയും ശരീരഭാഗങ്ങളില്‍ പിടിച്ചു വേദനിപ്പിക്കുകയും ചെയ്യുമെന്ന് പറഞ്ഞു. ഇതോടെ മാതാപിതാക്കള്‍ വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചു.കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോള്‍ 54 കാരനായ ഉസ്താദിന്റെ വൈകൃതങ്ങള്‍ ഓരോന്നായി പുറത്തു പറഞ്ഞു. ഇതോടെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ വിവരം പൊലീസില്‍ അറിയിക്കുകയും മദ്രസാ അദ്ധ്യാപകനായ ഒതുക്കുങ്ങല്‍ കുഴിപ്പുറം തെക്കരത്ത് ഹൗസില്‍ മുഹമ്മദി(54)നെതിരെ ഫെബ്രുവരി 17 ന് മലപ്പുറം വനിതാ പൊലീസ് കേസെടുക്കുകയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയുമായിരുന്നു.പെണ്‍കുട്ടിയുടെ മൊഴി അനുസരിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ 4 സഹപാഠികളെ കൗണ്‍സിലിങ് നടത്തിയപ്പോള്‍ ഇയാള്‍ പീഡനം നടത്തിയതായി വിവരം ലഭിച്ചു. പലപ്പോഴും ശരീരഭാഗങ്ങളില്‍ പിടിച്ചാണ് കുട്ടികളെ പീഡിപ്പിച്ചിരുന്നതെന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുടെ അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ നാലു പെണ്‍കുട്ടികളുടെ മാതാപിതാക്കളും ഇയാള്‍ക്കെതിരെ പരാതി നല്‍കി.പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഒളിവില്‍ പോയ ഒതുക്കുങ്ങല്‍ മുഹമ്മദിന് മലപ്പുറം ഡി.വൈ.എസ്പി പി.സുദര്‍ശന്റെനേതൃത്വത്തില്‍ വനിതാ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്. ഒ പി.വി സിന്ധുവിന്റെ നേതൃത്വത്തില്‍ ഉള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.അതേ സമയം മദ്രസയില്‍ പഠിക്കുന്ന മറ്റു കുട്ടികളെ കൗണ്‍സിലിങ് ചെയ്യാനുള്ള ഒരുക്കത്തിലാണ് ചൈല്‍ഡ്‌ലൈന്‍ സംഘം.

ഏതെങ്കിലും തരത്തില്‍ ഇയാള്‍ മറ്റു കുട്ടികളെയും ഉപദ്രവിച്ചിട്ടുണ്ടോ എന്നറിയാന്‍ വേണ്ടിയാണിത്. എന്നാല്‍ ചില മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ എതിര്‍പ്പുയര്‍ത്തിയിട്ടുണ്ട്. അവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. കുട്ടികള്‍ക്കു നേരെയുണ്ടാകുന്ന പീഡനം വര്‍ദ്ദിച്ച സാഹചര്യത്തില്‍ മദ്രസകള്‍ കേന്ദ്രീകരിച്ച് ബോധവത്ക്കരണം നടത്താന്‍ അധികൃതര്‍ക്ക് ആലോചനയുണ്ട്. എന്നാല്‍ ഇത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് അറിയില്ല. ഇതു സംബന്ധിച്ച് പള്ളിക്കമ്മറ്റികള്‍ക്ക് കത്തു നല്‍കുമെന്നും അധികൃതര്‍ പറയുന്നു.അടുത്തിടെയായി നിരവധി കുട്ടികളാണ് പീഡനത്തിരയാവുന്നത്. പലതും പുറം ലോകം അറിയാതെ പോകുകയാണ്. കുട്ടികള്‍ പറഞ്ഞാലും മാതാപിതാക്കള്‍ വിവരം മൂടിവയ്ക്കുകയാണ് പതിവ്. മദ്രസകളിലെ ഉസ്താദ്മാര്‍ക്കെതിരെ പ്രതികരിക്കതുന്നവരെ ഒറ്റപ്പെടുത്തുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതിനാലാണ് പലരും പിന്മാറുന്നത്. എങ്കിലും പല മാതാപിതാക്കളും ഇപ്പോള്‍ ധൈര്യസമേതം പരാതിയുമായി മുന്നോട്ട് വരുന്നുണ്ട്.സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരിപൂര്‍ണ്ണ പിന്‍തുണ ലഭിക്കുന്നതിനാലാണ് മാതാപിതാക്കള്‍ സധൈര്യം മുന്നിട്ടിറങ്ങുന്നത്. സാധാരണക്കാരായവര്‍ ഇപ്പോഴും പേടിച്ച് മാറി നില്‍ക്കുകയാണ് പതിവ്. മതപഠനത്തിന്റെ പ്രാഥമിക ഘട്ടം കഴിയുമ്പോഴേക്കും പല മാതാപിതാക്കളും അവരുടെ കുട്ടികളുടെ മദ്രസകളിലെ പഠനം അവസാനിപ്പിക്കുകയാണ് ഇപ്പോള്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close