
മൂന്നാര്‍: ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവാവിന് വൈദ്യുതാഘാതമേറ്റു. യുവാവ് ക്വാറന്റൈനിലായതിനാല്‍ നാട്ടുകാര്‍ രക്ഷിക്കാന്‍ തയ്യാറായില്ല. മൂന്നാറിലെ ലോഡ്ജില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ലക്ഷ്മി റോഡ് സ്വദേശി കെ സുഭാഷിനാണ് ഷോക്കേറ്റത്. ഷോക്കേറ്റ് അരമണിക്കൂറിന് ശേഷം അഗ്നിരക്ഷാസേന എത്തിയാണ് സുഭാഷിനെ ടാറ്റാ ടീ ആശുപത്രിയില്‍ എത്തിച്ചത്. ഷോക്കേറ്റ് വീണ സുഭാഷിന്റെ ഇടുപ്പിന് പരുക്കേറ്റിട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പഴയ മൂന്നാറിലെ ഒരു ലോഡ്ജില്‍ സുഭാഷ് ക്വാറന്റൈനില്‍ കഴിഞ്ഞ് വന്നത്. ഷോക്കേറ്റ സുഭാഷ് അഴികള്‍ ഇല്ലാതിരുന്ന ജനല്‍ വഴി തെറിച്ച് 20 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു