
റാഗ്പൂര്: മഹാരാഷ്ട്രയിലെ പനവേലിയിലെ ക്വാറന്റൈന് കേന്ദ്രത്തില്‍ യുവതി ബലാത്സംഗത്തിന് ഇരയായി. പ്രതികളെ അറസ്റ്റ് ചെയ്തു.
”കോവിഡ് രോഗമുണ്ടെന്ന് സംശയിക്കപ്പെടുന്ന ചില രോഗികളെ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ടായിരുന്നു. ഇത്തരത്തില്‍ എകദേശം 400 പേരുണ്ട് അവിടെ. ഇതില്‍ ഒരു സ്ത്രീയും ഉണ്ടായിരുന്നു, ഇവരാണ് ബലാത്സംഗത്തിന് ഇരയായതെന്ന് പാനവേലിലെ എസിപി രവീന്ദ്ര ഗീത പറഞ്ഞത്
സംഭവത്തെത്തുടര്‍ന്ന് ബിജെപി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.
‘മഹാരാഷ്ട്ര സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്? അവരുടെ മാനേജ്മെന്റും അശ്രദ്ധയും മൂലമാണ് ഇവ സംഭവിക്കുന്നത്. ചില കേന്ദ്രങ്ങളില്‍ കൃത്യസമയത്ത് ഭക്ഷണം നല്‍കുന്നില്ല,” എന്നും ബിജെപി നേതാവ് രാം കടം പറഞ്ഞു.