KERALA

ക്വാറികളുടെ ദൂരപരിധി : ഹരിതട്രൈബ്യൂണല്‍ ഉത്തരവിനെതിരെ സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം :ജനവാസ കേന്ദ്രത്തില്‍ നിന്നുള്ള ക്വാറികളുടെ ദൂരപരിധി 200 മീറ്ററാക്കിയുള്ള ഹരിതട്രൈബ്യൂണല്‍ ഉത്തരവിനെതിരെ സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയില്‍. ക്വാറി ഉടമകള്‍ നല്‍കിയ സമാനമായ ഹര്‍ജിക്ക് പിന്തുണ നല്‍കിയാണ് സര്‍ക്കാര്‍ കോടതിയിലെത്തിയത്. രണ്ടാഴ്ചത്തേക്ക് 50 മീറ്റര്‍ ദൂരപരിധിയെന്ന തല്‍സ്ഥിതി തുടരാനാണ് കോടതി നിര്‍ദ്ദേശം. സര്‍ക്കാരിനെ അറിയിക്കാതെയാണ് ട്രൈബ്യൂണല്‍ തീരുമാനമെടുത്തത് എന്നാണ് സര്‍ക്കാരിന് വേണ്ടി അഡി അഡ്വ ജനറല്‍ കോടതിയെ അറിയിച്ചത്. പിന്നാലെ സര്‍ക്കാര്‍ നേരിട്ട് കോടതിയില്‍ ഇതേ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി റിട്ട് ഹര്‍ജി നല്‍കി. ദൂരപരിധി 50 മീറ്ററായി കുറക്കണമെന്നാണ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.സംസ്ഥാനത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളില്‍ പകുതിയിലേറെയും പ്രവര്‍ത്തിക്കുന്നത് ജനവാസകേന്ദ്രങ്ങളില്‍ നിന്ന് 50 മീറ്റര്‍ മാത്രം അകലെയാണ്. ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് നടപ്പാക്കിയാല്‍ പല ക്വാറികളും അടച്ച് പൂട്ടേണ്ടിവരും ഒപ്പം പുതിയ ക്വാറികള്‍ തുടങ്ങാനും തടസ്സവുമുണ്ടാകും. ക്വാറി ഉടമകളും അദാനി ഗ്രൂപ്പും ഉന്നയിച്ച അതേ ആവശ്യങ്ങള്‍ തന്നെയാണ് സര്‍ക്കാരും ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. അവര്‍ നല്‍കിയ ഹര്‍ജിയില്‍ അനുകൂല നിലപാട് അറിയിച്ച ശേഷമാണ് സര്‍ക്കാര്‍ തന്നെ ഹരിതട്രൈബ്യൂണലിനെതിരെ ഹര്‍ജി നല്‍കിയിത്. ഇഐഎ കരട് ഉയര്‍ത്തിക്കാട്ടി രാജ്യത്ത് പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തുമ്പോഴാണ് കേരളത്തില്‍ സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നത്.

Tags
Show More

Related Articles

Back to top button
Close