Breaking NewsNEWSTrendingWORLD

ക്ഷമിക്കണം, ആവേശത്തിനിടെ സാമൂഹിക അകലം പാലിക്കാനായില്ല; തന്റെ സഹായിയെ ഓഫീസിനുള്ളിൽ വെച്ച് ​ഗാഢമായി ചുംബിച്ച് ബ്രിട്ടനിലെ ആരോ​ഗ്യ സെക്രട്ടറി; സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ വിവാദം കത്തുന്നു

ലണ്ടൻ: ബ്രിട്ടനിലെ ആരോ​ഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് തന്റെ സഹായിയായ യുവതിയെ ചുംബിച്ച സംഭവം വൻ വിവാദമാകുന്നു. തന്റെ ഓഫീസിനുള്ളിലെ വാതിലിനോട് ചേർത്ത് നിർത്തി തന്റെ സീനിയർ സെക്രട്ടറിയായ യുവതിയെ ചുംബിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. 43കാരിയായ ലോബിയിസ്റ്റ് ഗിന കൊളഡാഞ്ചലോയെ ആണ് ഹാൻകോക്ക് ​ഗാഢമായി കെട്ടിപ്പുണരുകയും ചുംബിക്കുകയും ചെയ്തത്. ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ മാറ്റ് ഹാൻ‌കോക്കിനെ പിരിച്ചുവിടണമെന്ന് ലേബർ പാർട്ടിയും ഡെമോക്രാറ്റുകളും ആവശ്യപ്പെട്ടെങ്കിലും പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം, താൻ കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കാത്തതിന്റെ പേരിൽ മാറ്റ് ഹാൻകോക്ക് മാപ്പ് പറഞ്ഞിട്ടുണ്ട്.

വിവാഹ ശേഷം സ്തനങ്ങൾ വളരുമെന്ന പ്രചാരണത്തിന് പിന്നിൽ സത്യമുണ്ടോ?

‘ഈ സാഹചര്യങ്ങളിൽ ഞാൻ സാമൂഹിക അകലം പാലിക്കുന്ന മാർഗ്ഗനിർദ്ദേശം ലംഘിച്ചുവെന്ന് ഞാൻ അംഗീകരിക്കുന്നു. ഞാൻ ആളുകളെ നിരാശപ്പെടുത്തി, ക്ഷമിക്കണം. ഈ മഹാമാരിയിൽ നിന്ന് രാജ്യം പുറത്തുകടക്കാൻ പ്രവർത്തിക്കുന്നതിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ വ്യക്തിപരമായ വിഷയത്തിൽ എന്റെ കുടുംബത്തിന്റെ സ്വകാര്യത മാനിക്കണം- അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

മട്ടന്‍ കിട്ടിയില്ലേല്‍ മുട്ടന്‍ പണിയാകും

2021 മെയ് 6 നാണ് വൈറ്റ്ഹാളിലെ ഇടനാഴിയിൽ വെച്ച് ആരോഗ്യവകുപ്പ് സെക്രട്ടറി മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയെ ചുംബിച്ചത്. മാറ്റ് ഹാൻകോക്കിനും ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. ഹാൻ‌കോക്ക് വിവാഹം കഴിച്ചിട്ട് 15 വർഷമായി. വിവാഹിതനായ ഹാൻ‌കോക്കിന് ദീർഘകാലമായുള്ള തന്റെ രഹസ്യബന്ധമാണ് ഇതെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, ഇതിനോട് പ്രതികരിക്കാൻ അദ്ദേഹത്തിന്റെ ഭാര്യയും തയ്യാറായില്ല.

സ്തനസൗന്ദര്യം വർധിപ്പിക്കണമെന്ന് ആ​ഗ്രഹിക്കുന്നോ?

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close