INDIANEWS

ക്ഷേത്രഭൂമി പിടിച്ചെടുക്കാനായി പുരോഹിതനെ ഭൂമാഫിയ സംഘം തീകൊളുത്തി കൊന്നു


ജയ്പൂര്‍: രാജസ്ഥാനിലെ കരൗലി ജില്ലയില്‍ ക്ഷേത്രഭൂമി പിടിച്ചെടുക്കാനായി പുരോഹിതനെ ഭൂമാഫിയ സംഘം തീകൊളുത്തി കൊന്നു. സപൊത്ര ഡിവിഷനിലെ ബോക്‌ന ഗ്രാമത്തിലാണ് സംഭവം. രാധാകൃഷ്ണ ക്ഷേത്രത്തിലെ പുരോഹിതനായ ബാബുലാല്‍ വൈഷ്ണവ് എന്ന 50കാരനാണ് പൊള്ളലേറ്റ് മരിച്ചത്.രാധാകൃഷ്ണ ക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 5.2 ഏക്കര്‍ സ്ഥലത്തിന്റെ പേരിലുള്ള തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. ഈ സ്ഥലം പുരോഹിതന് വരുമാന മാര്‍ഗമായി നല്‍കിയതായിരുന്നു. ക്ഷേത്ര ട്രസ്റ്റുകളില്‍ ഉള്‍പ്പെടുന്ന ഇതുപോലുള്ള സ്ഥലങ്ങള്‍ പൂജകള്‍ നടത്തുകയും ഗ്രാമക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങള്‍ നടത്തുകയും ചെയ്യുന്നതിന് പകരമായി പുരോഹിതന്മാര്‍ക്ക് വരുമാന മാര്‍ഗമായി ഉപയോഗത്തിനായി നല്‍കാറുണ്ട്.എന്നാല്‍ ഈ ഭൂമിയോടെ ചേര്‍ന്ന് കിടക്കുന്ന തന്റെ പേരിലുള്ള സ്ഥലത്ത് ബാബു ലാല്‍ വൈഷ്ണവ് ഒരു വീട് നിര്‍മിക്കാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. തട്ടായി കിടന്ന ഭൂമി നിരപ്പാക്കിയതോടെ ഗ്രാമത്തിലെ പ്രബലരായ മീണ സമുദായത്തില്‍ നിന്നുള്ള മറ്റൊരു വിഭാഗം ആളുകള്‍ ഇതിനെ എതിര്‍ക്കുകയും ഭൂമി അവരുടെ പാരമ്പര്യസ്വത്താണെന്ന് അവകാശപ്പെട്ട് രംഗത്തെത്തുകയുമായിരുന്നു.

തര്‍ക്കത്തിലെ ഗ്രാമപ്രമുഖര്‍ ഇടപെട്ട് പുരോഹിതന് അനുകൂലമായി വിധി പറഞ്ഞതോടെ, അവിടെ വിളവെടുത്ത ബജ്‌റ ധാന്യത്തിന്റെ വൈക്കോല്‍ കെട്ടുകള്‍ ഉടമസ്ഥാവകാശത്തിന്റെ അടയാളമായി അതിര്‍ത്തിയില്‍ തന്നെ വെച്ചു.എന്നാല്‍ പുരോഹിതന്‍ നിരപ്പാക്കിയ സ്ഥലത്ത് പ്രതിഭാഗത്തുള്ളവര്‍ സ്വന്തമായി കുടില്‍ പണിയാന്‍ തുടങ്ങി. ഇത് വാക്കേറ്റത്തിന് കാരണമായി. ബുധനാഴ്ച പ്രതികള്‍ തര്‍ക്ക സ്ഥലത്ത് കിടന്ന ബജ്‌റ വൈക്കോല്‍ കൂനകള്‍ക്ക് പെട്രോള്‍ ഒഴിച്ച് തീയിടുകയും പുരോഹിതനെ പൊള്ളലേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു.പ്രതികള്‍ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പുരോഹിതന്റെ മൊഴി. പൊള്ളലേറ്റതിനെ തുടര്‍ന്ന് ജയ്പൂരിലെ എസ്.എം.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ വ്യാഴാഴ്ച വൈകിട്ട് മരിച്ചു.സംഭവത്തില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഹര്‍ജി ലാല്‍ യാദവ് പറഞ്ഞു. പുരോഹിതന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യപ്രതി കൈലാഷ് മീണയെ പൊലീസ് കസ്റ്റഡിയിലെടുത്തി.കൈലാഷ്, ശങ്കര്‍, നമോ മീണ, മറ്റ് മൂന്ന് പേര്‍ എന്നിവര്‍ക്കെതിരെയാണ് പുരോഹിതന്‍ മൊഴി നല്‍കിയിട്ടുള്ളത്. മറ്റു പ്രതികളെയും ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close