
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ വടക്കന്‍പറവൂര്‍ ഗ്രൂപ്പിലെ പെരുവാരം സബ്ഗ്രൂപ്പില്‍പ്പെട്ട മന്നം സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് ജീവനക്കാരന് ക്ഷേത്രവലിയബലിക്കല്ലില്‍ കയറി നിന്ന് മാറാല അടിച്ച സംഭവം ഉണ്ടായത്. മന്നം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാരായ്മ കഴകം ജീവനക്കാരനായ എസ്.പ്രകാശ് ക്ഷേത്രവലിയബലിക്കല്ലില്‍ കയറി നിന്ന് ആചാരലംഘനം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് എസ്.പ്രകാശിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്ത് ദേവസ്വം കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ക്ഷേത്രത്തിന് സമീപം താമസിക്കുന്ന എസ്.പ്രകാശ് 2003 മുതല്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ കാരായ്മ ജീവനക്കാരനായി ജോലിനോക്കിവരികയാണ്.