KERALANEWS

കൗമാരക്കാരുടെ ആത്മഹത്യ: സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഇടപെടല്‍ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കഴിഞ്ഞ ആറു മാസത്തിനിടയില്‍ 140 കൗമാരക്കാര്‍ നിസാര കാര്യങ്ങളുടെ പേരില്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്‍ ആത്മഹത്യ തടയുന്നതിനുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ക്കാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദ്ദേശം നല്‍കിയത്.
13 നും 18 നുമിടയില്‍ പ്രായമുള്ള 140 കൗമാരക്കാരാണ് 2020 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ആത്മഹത്യ ചെയ്തതെന്ന് സന്നദ്ധസംഘടനയായ ദിശ നടത്തിയ പഠനത്തില്‍ കണ്ടെത്തിയതായി മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

കുടുംബ വഴക്ക്, പ്രണയനൈരാശ്യം, പരീക്ഷാ തോല്‍വി, മൊബൈല്‍ ഫോണ്‍, ബൈക്ക് തുടങ്ങിയവയാണ് ആത്മഹത്യക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം കൗമാരക്കാര്‍ ആത്മഹത്യ ചെയ്തത്. 22 പേര്‍. 20 പേര്‍ ആത്മഹത്യ ചെയ്ത മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്. കോട്ടയമാണ് പിന്നില്‍. 2 പേര്‍.
കുട്ടികളുടെ സംരക്ഷണത്തിനായി വില്ലേജ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അതിന്റെ പ്രവര്‍ത്തനം ഫലപ്രദമല്ലാത്തതു കാരണമാണ് ആത്മഹത്യകള്‍ വര്‍ധിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close