Breaking NewsINDIANEWSTop News

കർണാടകയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി; നേട്ടമുണ്ടാക്കി കോൺ​ഗ്രസ്

ബംഗളുരു: കർണ്ണാടകയിൽ മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ സംസ്താനത്തെ ഭരണകക്ഷിയായ ബിജെപിക്ക് വൻ തിരിച്ച‌ടി. തെരഞ്ഞെടുപ്പ് ന‌ടന്ന 10 മുൻസിപ്പൽ കോർപ്പറേഷനുകളിൽ ഒരെണ്ണത്തിൽ മാത്രമാണ് ബിജെപിക്ക് ഭരണം പിടിക്കാനായത്. അതേസമയം, ഏഴി‌ടത്തും ഭരണം പിടിച്ച കോൺ​ഗ്രസ് വലിയ മുന്നേറ്റം കാഴ്ച്ചവെച്ചു. രണ്ടിടത്ത് ജെഡിഎസിന് ഭൂരിപക്ഷം ഉറപ്പിക്കാനായി.

ബെല്ലാരിയിലും ബിഡാരിയിലും കോണ്‍ഗ്രസ് ഭൂരിഭാഗം സീറ്റുകള്‍ പിടിച്ച് ഭരണം പിടിച്ചത് ബിജെപിയെ ഞെട്ടിച്ചിട്ടുണ്ട്. നഗരസഭ കൗണ്‍സിലിലെ ആകെയുള്ള 39 വാർഡുകളിൽ കോൺഗ്രസ് 20 എണ്ണത്തില്‍ വിജയിച്ചപ്പോള്‍ ബിജെപിക്ക് നേടാനായത് 14 സീറ്റില്‍ മാത്രമാണ്. 20 വർഷമായി ബിജെപി കുത്തകയായിരുന്ന ഷിവമോഗ ജില്ലയിലെ തിർത്തഹള്ളിയും കോൺഗ്രസ്‌ പിടിച്ചെടുത്തു.

കെപിസിസി അദ്ധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ നേരിട്ടാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. തിരഞ്ഞെടുപ്പ് നടന്ന 266 വാർഡുകളിൽ 119 സീറ്റും കോൺഗ്രസ് നേടി. 36 ഇടത്ത് ജെഡിഎസും 33 ഇടത്ത് ബിജെപിയും വിജയിച്ചു. മഡിക്കേരിയില്‍ മാത്രമാണ് ബിജെപിക്ക് ഭരണം കിട്ടിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close