NEWSWORLD

ഖത്തറിനെതിരെ നിലനിൽക്കുന്ന ഉപരോധം അവസാനിക്കുന്നു

ദോഹ: ഖത്തറിനെതിരെ നിലനിൽക്കുന്ന ഉപരോധം അവസാനിക്കുന്നു. ഗൾഫ് മേഖലയിലെ ഭിന്നത പരിഹരിച്ചതായി ഖത്തർ അറിയിച്ചുഅന്തിമ കരാറിലെത്താൻ മാധ്യസ്ഥം വഹിച്ച കുവൈത്തിനു ഖത്തർ നന്ദി അറിയിച്ചു. ഐക്യരാഷ്ട്രസംഘടനയും കുവൈറ്റിനെ പ്രശംസിച്ചു.

2017 ജൂൺ 5നാണ് തീവ്രവാദബന്ധം ആരോപിച്ച് ഖത്തറിനെതിരെ സൗദി, യുഎഇ, ബഹ്റൈൻ, കുവൈത്ത് രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചത്.പ്രശ്നങ്ങൾ പരിഹരിക്കാൻ തയാറായതിനു ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് തിരികെയും നന്ദി അറിയിച്ചു.ആദ്യ ഘട്ടത്തിൽ യാത്രാവിലക്കാണു നീക്കുകയെന്നായിരുന്നു നേരത്തേയുള്ള റിപ്പോർട്ടുകൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close