INDIANEWSTop News

ഗംഗാനദിയിൽ നിന്ന് മൃതദേഹങ്ങൾ കുന്നുകൂടുമ്പോൾ ബീഹാർ- യുപി തർക്കവും മുറുകുന്നു; കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ദില്ലി: ഉത്തർപ്രദേശിലും ബിഹാറിലും മൃതദേഹങ്ങൾ ഗംഗയിൽ ഒഴുകിയെത്തിയ സംഭവത്തിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. അന്വേഷണം നടത്തി നാല് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് നോട്ടീസിൽ പറയുന്നു. നൂറിനടുത്ത് മൃതദേഹങ്ങളാണ് ഗംഗ നദിയിൽ നിന്ന് കണ്ടെത്തിയത്. ഇതിൽ കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ ഏറെയാണ്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ്ങ് ശെഖാവത്ത് ഇരുസംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകി. ഉത്തർപ്രദേശിൽ നിന്നാണ് മൃതദേഹങ്ങൾ ഗംഗയിലേക്ക് ഒഴുക്കിവിട്ടതെന്നാണ് ബീഹാറിന്റെ ആരോപണം. എന്നാൽ ഗാസിപ്പൂരിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയതിന്റെ ഉത്തരവാദിത്വം മാത്രമേ യുപി സർക്കാരിനുള്ളു എന്നും ബീഹാറിലെ വിഷയത്തിൽ അവിടുത്തെ സർക്കാർ അന്വേഷണം നടത്തണമെന്നും യുപി പൊലീസ് എഡിജി പ്രശാന്ത് കുമാർ പ്രതികരിച്ചു.

ഗംഗാ നദി ശൂചീകരിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നതിനിടെ ഇത്തരം സംഭവങ്ങൾ ഭൗർഭാഗ്യകരമാണെന്ന് കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ്ങ് അഭിപ്രായപ്പെട്ടു. പലയിടത്തും ദൈനംദിനാവശ്യങ്ങൾക്ക് പോലും ഉപയോഗിക്കുന്ന വെള്ളത്തിലൂടെ ഇനി കോവിഡ് പടരുമോ എന്ന ആശങ്കയിലാണ് ഇരുസംസ്ഥാനത്തേയും ജനങ്ങൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close