INDIANEWSTrending

ഗംഗാ നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ക്ക് ഉത്തരവാദികള്‍ കേന്ദ്രസര്‍ക്കാർ; ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലന്നും രാഹുല്‍ ഗാന്ധി

ഡല്‍ഹി: ഗംഗാ നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ക്ക് ഉത്തരവാദികള്‍ കേന്ദ്രസര്‍ക്കാരെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗംഗാ നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മാത്രമെന്ന് ആരോപിച്ചാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്യ്തിരിക്കുന്നത്. ഏറ്റവും പ്രിയപ്പെട്ടവരെ നഷ്ടമായി, അവരെ നദിയിലൊഴുക്കിക്കളയേണ്ടി വരുന്നവരുടെ വേദന തിരിച്ചറിയണം, അത് അവരുടെ തെറ്റല്ലെന്നും രാഹുല്‍ പറഞ്ഞു. തുല്യ ഉത്തരവാദിത്തമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാകില്ലെന്നും കേന്ദ്രസര്‍ക്കാരിന് മാത്രമാണ് ഉത്തരവാദിത്തമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

കൊവിഡ് ബാധിച്ച് മരിച്ചവരുടേതെന്ന് സംശിയിക്കുന്ന നൂറ് കണക്കിന് മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു രാഹുല്‍. കേന്ദ്രത്തിന്റെ കൊവിഡ് നയങ്ങളെ ശക്തമായി വിമര്‍ശിക്കുകയാണ് കോണ്‍ഗ്രസ്. മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. രാജ്യം മുഴുവനും ലോകവും ആ ചിത്രങ്ങള്‍ കാണുന്നതില്‍ വിഷമത്തിലാണ്. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട വേദനയിലും അവരുടെ മൃതദേഹങ്ങള്‍ നദിയില്‍ വലിച്ചെറിയേണ്ടി വരുന്നവരുടെ വേദന ഓരോരുത്തരും മനസ്സിലാക്കണമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close